റിയാദില്‍ വ്യാജ ഭക്ഷ്യ ഉത്പന്നങ്ങളുടെ ശേഖരം പിടികൂടി; കാലാവധി കഴിഞ്ഞ പാചക എണ്ണയടക്കം പിടിച്ചെടുത്തു
റിയാദില്‍ വ്യാജ ഭക്ഷ്യ ഉത്പന്നങ്ങളുടെ ശേഖരം പിടിച്ചെടുത്തതായി വാണിജ്യ മന്ത്രാലയം. ഗോഡൗണ്‍ റെയ്ഡ് ചെയ്ത് ഗുണനിലവാരം കുറഞ്ഞ പാചക എണ്ണ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. പുതിയ പായ്ക്കില്‍ വിപണിയില്‍ എത്തിക്കുന്നതിനാവശ്യമായ പായ്ക്കിങ് മെറ്റീരിയലുകളും കണ്ടെത്തി. ഗോഡൗണില്‍ കണ്ടെത്തിയ വിവിധ ഉത്പ്പന്നങ്ങള്‍ ഏത് രാജ്യത്ത് ഉത്പാദിപ്പിച്ചവയാണെന്ന് രേഖപ്പെടുത്തിയിട്ടില്ല. ചില ഉത്പന്നങ്ങളില്‍ കണ്‍ട്രി ഓഫ് ഒറിജിന്‍ തിരുത്തിയതായും കണ്ടെത്തി. പാചക എണ്ണ, ചെറുജീരകം തുടങ്ങിയ 32 ടണ്‍ ഭക്ഷ്യ വസ്തുക്കളാണ് ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത്. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ സഹകരണത്തോടെ വാണിജ്യമന്ത്രാലയം ഉദ്യോഗസ്ഥരാണ് ഗോഡൗണ്‍ റെയ്ഡ് ചെയ്തത്.