ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ പരിഷ്ക്കരണവുമായി യുജിസി; വിദേശ സഹകരണത്തിന് പച്ചക്കൊ

0

ദില്ലി: ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ പരിഷ്ക്കരണവുമായി യുജിസി (UGC). സർവകലാശാലകൾ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദേശത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരണത്തിന് യുജിസി അനുമതി നല്‍കി. ജോയിൻ്റ് ഡിഗ്രി, ഡുവ്യൽ ഡിഗ്രി, പോഗ്രാമുകൾക്ക് ഉൾപ്പെടെയാണ് അനുമതി നൽകിയത്. നാക്ക് ഗ്രേഡ് ( NAAC) 3.01 മുകളിലുള്ള സ്ഥാപനങ്ങൾക്കാണ് വിദേശസ്ഥാപനങ്ങളുമായി സഹകരിക്കാൻ അനുവാദം. ഇതിന് യുജിസിയുടെ മൂൻകൂർ അനുമതി വേണ്ട. കോഴ്സുകളുടെ സിലബസ് ഫീസ് ഘടനയടക്കം ഇരു സ്ഥാപനങ്ങൾക്കും തീരുമാനിക്കാനും അവകാശം നൽകി. ലോക റാങ്കിംഗ് അയിരത്തിനുള്ളിൽ വരുന്ന സ്ഥാപനങ്ങളുമായിട്ടാകണം സഹകരണമെന്നും യുജിസി അറിയിച്ചു.

ഒരേ സമയം രണ്ട് ബിരുദ കോഴ്സുകൾ പഠിക്കാം; പഠിക്കുന്നവർക്കും പുതുതായി ചേരുന്നവർക്കും അവസരം

ഒരേ സമയം രണ്ട് ബിരുദ കോഴ്സുകൾ പഠിക്കാൻ യുജിസി അനുവാദം നൽകി. അടുത്ത അധ്യയന വർഷം മുതൽ വ്യത്യസ്ത കോളജുകളിൽ ബിരുദത്തിന് ചേരാനും അവസരമുണ്ട്. പുതുതായി ബിരുദത്തിന് ചേരുന്നവർക്കും നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കും രണ്ട് ബിരുദം ചെയ്യാൻ സാധിക്കും. രണ്ടാം വർഷവും മൂന്നാം വർഷവും ബിരുദം പഠിക്കുന്നവർക്ക് ഒന്നാം വർഷ കോഴ്സിന് ചേരാം. ഓരോ കോളേജിന്റെയും സമയക്രമം അനുസരിച്ച് കോഴ്സിന് ചേരാം. യുജിസി ചെയർമാൻ എം ജഗദീഷ് കുമാറാണ് തീരുമാനം പ്രഖ്യാപിച്ചത്.

You might also like