സൗദിയില്‍ 146 പേര്‍ക്ക് കൂടി കൊവിഡ്, രണ്ട് മരണം

0

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 146 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ രോഗബാധിതരില്‍ 231 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,52,994 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,39,767 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,074 ആയി തുടരുന്നു.

രോഗബാധിതരില്‍ 4,153 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 59 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 11,827 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. ജിദ്ദ 37, റിയാദ് 27, മദീന 18, മക്ക 18, ത്വാഇഫ് 14, അബഹ 5, ജിസാന്‍ 5, ദമ്മാം 5, മറ്റ് വിവിധയിടങ്ങളില്‍ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 63,935,330 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 26,383,105 ആദ്യ ഡോസും 24,714,018 രണ്ടാം ഡോസും 12,838,207 ബൂസ്റ്റര്‍ ഡോസുമാണ്

You might also like