വെള്ളിയാഴ്ച പ്രാർഥനക്കിടെ ഭീകരാക്രമണം; അഫ്ഗാനിൽ 33 പേർ കൊല്ലപ്പെട്ടു

0

കാബൂൾ: വെള്ളിയാഴ്ച പ്രാർഥനക്കിടെ അഫ്ഗാനിസ്ഥാനിലെ പള്ളിയിൽ ഭീകരാക്രമണം. സ്ഫോടനത്തിൽ 33 പേർ കൊല്ലപ്പെട്ടതായും 43 പേർക്ക് പരിക്കേറ്റതായും താലിബാൻ വക്താവ് അറിയിച്ചു.  വടക്കൻ അഫ്ഗാനിസ്ഥാനിലെ കുന്ദൂസിലാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരിൽ  കുട്ടികളും ഉൾപ്പെട്ടെന്ന് താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് ട്വീറ്റ് ചെയ്തു. ആക്രമണത്തെ അപലപിക്കുന്നതായും ദുഃഖിതരോട് അഗാധമായ അനുശോചനം അറിയിക്കുന്നതായും താലിബാൻ വക്താവ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം നാലിടങ്ങളിലെ ആക്രമണങ്ങളിൽ 31 പേർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് മറ്റൊരു ആക്രമണം നടത്തിയത്.

You might also like