കെമസ്ട്രി മൂല്യ നിർണയത്തിന് പുതിയ ഉത്തര സൂചിക തയാറാക്കൽ ഇന്ന് മുതൽ; നാളെ മുതൽ മൂല്യ നിർണയം തുടങ്ങിയേക്കും

0

തിരുവനന്തപുരം: പ്ലസ് ടു (plus two)കെമിസ്ട്രി(chemistry) മൂല്യ നിർണ്ണയത്തിനുള്ള(valuation) പുതിയ ഉത്തര സൂചിക തയ്യാറാക്കാനുള്ള നടപടി ഇന്ന് തുടങ്ങും. നിലവിലെ ഉത്തര സൂചികകൾ, വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച 15 അംഗ സമിതി പരാതി പരിശോധിക്കും.ചോദ്യ കർത്താവ് തയ്യാറാക്കിയ സൂചികയും സ്കീം ഫൈനലൈസെഷൻ ഭാഗമായി 12 അധ്യാപകർ തയ്യാറാക്കിയ സൂചികയും പരിശോധിക്കും.പുതിയ സൂചിക തയ്യാറാക്കുന്നതിനെ സ്വാഗതം ചെയ്ത അധ്യാപകർക്ക് പ്രതിഷേധിച്ചവർക്കെതിരെയുളള അച്ചടക്ക നടപടിയിൽ എതിർപ്പ് ഉണ്ട്. നാളെ മുതൽ വീണ്ടും മൂല്യ നിർണ്ണയം നടത്താനാണ് നീക്കം

പ്ലസ് ടുക്കാരെ കുഴക്കിയ കെമിസ്ട്രിയിൽ വീണ്ടും മൂല്യനിർണ്ണയം,പിടിവാശി വിട്ട് പുന:പരിശോധനക്ക് വിദ്യാഭ്യാസവകുപ്പ്
ഇത്തവണ പ്ലസ് ടു (Plus Two) കണക്ക് പരീക്ഷ തീർന്നപ്പോൾ നന്നായി പഠിക്കുന്ന കുട്ടികളുടെ പോലും കണ്ണ് തള്ളിപ്പോയിരുന്നു. കടുകട്ടി ചോദ്യങ്ങൾ കൂടുതലും നിർബന്ധമായും പഠിക്കണമെന്ന് പറയാത്ത നോൺ ഫോക്കസ് ഏരിയയിൽ നിന്നാണ് വന്നത്. പല ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങളുടെ ചോയ്സുകളിലും പിശകുണ്ടായി. ആ ആശങ്ക തുടരുന്നതിനിടെയാണ് 28ന് മൂല്യനിർണ്ണയം തുടങ്ങിയപ്പോൾ ഉത്തരസൂചികാ വിവാദം കൂടി വരുന്നത്

You might also like