സൗദിയില്‍ കൊവിഡ് നില വീണ്ടും ഉയരുന്നു; ഇന്ന് നാലു മരണം
റിയാദ്: സൗദി അറേബ്യയില്‍ ആശങ്കയേറ്റി കൊവിഡ് പ്രതിദിന കണക്ക് വീണ്ടും ഉയരുന്നു. പുതുതായി 128 പേര്‍ക്ക് കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അസുഖ ബാധിതരായി ആശുപത്രിയില്‍ കഴിഞ്ഞവരില്‍ നാലുപേര്‍ കൂടി മരിച്ചു. നിലവിലെ രോഗബാധിതരില്‍ 120 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 754,238 ആയി. ആകെ രോഗമുക്തരുടെ എണ്ണം 741,906 ആയി ഉയര്‍ന്നു.
ആകെ മരണസംഖ്യ 9,093 ആയി. രോഗബാധിതരില്‍ 3,239 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 49 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 10,301 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. ജിദ്ദ 29, റിയാദ് 24, മദീന 19, മക്ക 17, ത്വാഇഫ് 7, അബഹ 6, ദമ്മാം 5, അല്‍ബാഹ 3, ജീസാന്‍ 3, തബൂക്ക് 2, ബുറൈദ 2, മറ്റ് വിവിധയിടങ്ങളില്‍ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 64,332,124 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 26,442,034 ആദ്യ ഡോസും 24,780,124 രണ്ടാം ഡോസും 13,109,966 ബൂസ്റ്റര്‍ ഡോസുമാണ്