KSRTC : ശമ്പള പ്രതിസന്ധി തുടരുന്നു: ജോലി ചെയ്യാതിരുന്നപ്പോഴും ശമ്പളം കൊടുത്തിട്ടുണ്ടെന്ന് ആന്‍റണി രാജു

0

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം നീളുമെന്നുറപ്പായി. അധിക സഹായം സംബന്ധിച്ച് ഒരുറപ്പും നല്‍കാന്‍ ഗതാഗത മന്ത്രി ആന്‍റണി രാജു തയ്യാറല്ല. സൂചന പണിമുടക്ക് നടത്തിയ തൊഴിലാളി യൂണിയനുകള്‍ക്കെതിരെ അദ്ദേഹം കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. മെയ് 6നാണ് സൂചന പണിമുടക്ക് നടത്തിയത്. എന്നാല്‍ മെയ് 5ന് വൈകിട്ട് മുതലുള്ള ദീര്‍ഘദൂര സര്‍വ്വീസുകള്‍ മുടങ്ങി. മുന്‍കൂട്ടി ബുക്ക് ചെയ്ത യാത്രക്കാര്‍ വലഞ്ഞു. ഫലത്തില്‍ മൂന്ന് ദിവസത്തെ വരുമാനത്തെ പണിമുടക്ക് ബാധിച്ചു.മെയ് 10 ന് മുന്പ് ശമ്പള വിതരണം ഉറപ്പാക്കാന്‍ മാനേജ്മെന്‍റിന് നിര്‍ദ്ദേശം നല്‍കാമെന്ന് തൊഴിലാളി യൂണിയനുകളുമായുള്ള ചര്‍ച്ചയില്‍ വ്യക്തമാക്കി. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പ്രതിപക്ഷ യൂണിയനുകള്‍ തയ്യാറായില്ല. പണിമുടക്ക് മാത്രമല്ല പ്രതിഷേധ മാര്‍ഗ്ഗം. ജനങ്ങളെ ബുദ്ധിമുട്ടിച്ച് , കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടുന്ന പണിമുടക്കിലേക്ക് ഇനിയും നീങ്ങരുതെന്നും ഗതാഗതമന്ത്രി ആവശ്യപ്പെട്ടു.

You might also like