നൂറുകണക്കിന് പേരുടെ ജീവൻ രക്ഷിച്ചു, ധീരനായ നായയ്ക്ക് മെഡൽ ഓഫ് ഓണർ

0

റഷ്യ യുക്രൈനിലേക്ക് അധിനിവേശം നടത്തിയപ്പോൾ പ്രതിരോധപ്രവർത്തനങ്ങളിൽ കൂടെ നിന്ന നായയ്ക്ക് ആദരവ്. 200 -ലധികം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ നായയാണ് പാട്രോൺ. ഈ മൈൻ സ്നിഫിങ് ഡോഗിനെ ഇപ്പോൾ ഉക്രേനിയൻ പ്രസിഡണ്ട് (Ukrainian President) സെലൻസ്കി (Volodymyr Zelenskyy) ‘മെഡൽ ഓഫ് ഓണർ’ (medal of honour) നൽകി ആദരിച്ചിരിക്കുകയാണ്. ഇതിലൂടെ പാട്രോണി(Patron)നെ ദേശസ്‌നേഹത്തിന്റെ പ്രതീകമായി ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നു.

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്‌ക്കൊപ്പം കീവിൽ ഒരു വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് സെലെൻസ്‌കി പാട്രോണിന്റെ ധീരതയെ ആദരിക്കുകയും ചെയ്തു. വാലാട്ടിയും കുരച്ചുമാണ് അവൻ പ്രസിഡണ്ടിന്റെ അടുത്തെത്തിയത്. അത് കണ്ടിരുന്നവരിൽ ചിരി പടർത്തി. ജാക്ക് റസ്സൽ ടെറിയർ ഇനത്തിൽ പെട്ട നായയാണ് പാട്രോൺ

You might also like