സൗദിയിൽ അഞ്ഞൂറ് കടന്ന് പുതിയ കൊവിഡ് കേസുകൾ

0

റിയാദ്: സൗദി അറേബ്യയിൽ പ്രതിദിനം പുതിയ  കൊവിഡ് കേസുകൾ അഞ്ഞൂറ് കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 565 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്താകെ ഒരു മരണവും റിപ്പോർട്ട് ചെയ്തു. നിലവിലെ രോഗബാധിതരിൽ 114 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 755,980 ആയി. ആകെ രോഗമുക്തരുടെ എണ്ണം 742,677 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,104 ആയി തുടരുന്നു.  രോഗബാധിതരിൽ 4,199 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 51 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 24,520 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി. ജിദ്ദ 141, റിയാദ് 102, മക്ക 80, മദീന 54, ദമ്മാം 23, തായിഫ് 22, ജീസാൻ 17, അൽബാഹ 13, അബഹ 10, തബൂക്ക് 8, സബ്യ 6, ബുറൈദ 5, ഹുഫൂഫ് 4, അബൂ അരീഷ് 4, റാബിഖ് 4, ഉനൈസ 4, ബീഷ 4, ഹാഇൽ 3, ഖോബാർ 3, യാംബു 3, അൽഖർജ് 3, അറാർ 2, ഖമീസ് മുശൈത്ത് 2, ബേയ്ഷ് 2, ദവാദ്മി 2, ഖത്വീഫ് 2, ദഹ്റാൻ 2, മഹായിൽ 2, സംത 2, ബൽജുറൈഷി 2, ഹഖീഖ് 2, മറ്റ് വിവിധയിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 64,578,564 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,464,706 ആദ്യ ഡോസും 24,808,338 രണ്ടാം ഡോസും 13,305,520 ബൂസ്റ്റർ ഡോസുമാണ്.

You might also like