കർഷകരോട് മുഖംതിരിക്കുന്നു, വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ല; കേന്ദ്രത്തിനെതിരേ മേഘാലയ ഗവർണർ

0

കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ കേന്ദ്രസർക്കാർ ഇതുവരെ പാലിച്ചില്ലെന്ന് മേഘാലയ ഗവർണർ സത്യപാൽ മാലിക്. മിനിമം താങ്ങുവില സംബന്ധിച്ച നിയമം വേണം. കർഷകരോടുള്ള സർക്കാരിന്റെ സമീപനത്തിൽ അതൃപ്തി പ്രകടിപ്പിച്ച മാലിക്, ഡൽഹി അതിർത്തികളിലെ സമരം മാത്രമാണ് അവസാനിച്ചതെന്നും മറ്റിടങ്ങളിൽ സമരം ഇപ്പോഴും സജീവമാണെന്നും പറഞ്ഞു. രാജ്യത്തെ യുവാക്കൾ തൊഴിലില്ലാതെ റോഡുകളിൽ അലയുകയാണ്. ഹിന്ദുക്കളും മുസ്‍ലിങ്ങളും യുദ്ധം അവസാനിപ്പിച്ച് തൊഴിലില്ലായ്മയും രാജ്യം അഭിമുഖീകരിക്കുന്ന മറ്റു നിർണായക പ്രശ്നങ്ങളും ഉയർത്തിക്കാട്ടണമെന്ന് അദ്ദേഹം പറഞ്ഞു.

You might also like