ഗോഡ്‌സില്ല എല്‍ നിനോ ഭീതിയില്‍ ലോകം; ഭൂമി അതീവ അപകട മേഖലയിലെന്ന് ഐക്യരാഷ്ട്രസഭ

0

ജനീവ: ലോകത്തെ വന്‍ കാലാവസ്ഥാ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടുകൊണ്ട് ഗോഡ്‌സില്ല എല്‍ നിനോ അസാധാരണമാംവിധം ശക്തിപ്രാപിക്കുന്നതായി ലോക കാലാവസ്ഥാ സംഘടനയുടെ (ഡബ്ല്യു.എം.ഒ) മുന്നറിയിപ്പ്. സമുദ്ര താപനിലയിലെ അനിയന്ത്രിതമായ വര്‍ധനവ് കാരണം ഭൂമി നിലവില്‍ ഒരു അതിതീവ്ര കാലാവസ്ഥാ അപകടമേഖലയിലാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടി. ഈ വര്‍ഷാവസാനത്തോടെ മൂര്‍ധന്യാവസ്ഥയിലെത്തുന്ന എല്‍ നിനോ പ്രതിഭാസം 2027 ന്റെ തുടക്കം വരെ നീണ്ടുനില്‍ക്കുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ പ്രവചനം.

മധ്യ-കിഴക്കന്‍ ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിലെ ഉപരിതല താപനില സാധാരണയേക്കാള്‍ 2.6 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതാണ് ഈ അടിയന്തര സാഹചര്യത്തിന് വഴിവെച്ചത്. സമുദ്രോപരിതലത്തിന് താഴെ താപനില സാധാരണയേക്കാള്‍ എട്ട് ഡിഗ്രി സെല്‍ഷ്യസിലധികം ഉയര്‍ന്ന നിലയിലാണ്. പ്രതിഭാസം ശക്തിപ്രാപിക്കാന്‍ സഹായിക്കുന്ന വലിയൊരു താപശേഖരമാണ് സമുദ്രത്തിനടിയില്‍ രൂപപ്പെട്ടിരിക്കുന്നത്.

You might also like