യുഎഇയിൽ വീണ്ടും ഇന്ധനവില കൂട്ടി

0

ദുബൈ: യുഎഇയിൽ വീണ്ടും ഇന്ധനവില കൂട്ടി. പെട്രോൾ ലിറ്ററിന് 20 ഫിൽസും, ഡീസൽ 50 ഫിൽസും വർധിക്കും. ഇന്ന് അർധരാത്രി മുതൽ പുതുക്കിയ നിരക്ക് നിലവിൽ വരും. പശ്ചിമേഷ്യൽ സംഘർഷം തുടരുന്നതിനിടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ഉയരുന്ന പശ്ചാത്തലത്തിലാണ് യുഎഇ ആഭ്യന്തരവിപണിയിലും ഇന്ധനവില ഉയരുന്നത്. സെപ്തംബർ മാസത്തിലെ പുതുക്കിയ നിരക്ക് അനുസരിച്ച് സൂപ്പർ പെട്രോൾ ലിറ്ററിന് 3 ദിർഹം 80 ഫിൽസാണ് വില. ആഗസ്റ്റിൽ 3 ദിർഹം 60 ഫിൽസ് ആയിരുന്നു നിരക്ക്.

You might also like