
വാണിജ്യ എൽപിജി സിലിണ്ടറിന്റെ വിലയിൽ വർധനവ്
ന്യൂഡൽഹി: വാണിജ്യ എൽപിജി സിലിണ്ടറിന്റെ വിലയിൽ വർധനവ്. 19 കിലോ വാണിജ്യ സിലിണ്ടറിന് ഇന്ന് ഏകദേശം 10 രൂപയാണ് വില വർധിച്ചത്. കഴിഞ്ഞ രണ്ട് മാസമായി തുടർച്ചയായി വില കുറഞ്ഞതിന് പിന്നാലെയാണ് ഇപ്പോഴത്തെ വർധന.
എന്നാൽ ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. അതേസമയം 5 കിലോ ഫ്രീ ട്രേഡ് എൽപിജി സിലിണ്ടറിനും 2 രൂപ വർധിച്ചിട്ടുണ്ട്. ഇതോടെ 5 കിലോ ഫ്രീ ട്രേഡ് എൽപിജി സിലിണ്ടറിന്റെ വില 764 രൂപയായി.
