ഒറിഗണ്‍ സ്‌കൂളില്‍ വെടിവെപ്പ്: അധ്യാപകനും മൂന്ന് കുട്ടികളും കൊല്ലപ്പെട്ടു; കൗമാരക്കാരനായ അക്രമി മരിച്ച നിലയില്‍

0

വാഷിങ്ടണ്‍: അമേരിക്കയിലെ ഒറിഗണിലുള്ള ബെന്‍ഡിലെ എലിമെന്ററി സ്‌കൂളില്‍ ഉണ്ടായ വെടിവയ്പില്‍ മൂന്ന് കുട്ടികളും ഒരു അധ്യാപകനും കൊല്ലപ്പെട്ടു. അഞ്ച്, എട്ട്, പതിനൊന്ന് വയസുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ 16 വയസുകാരനായ അക്രമിയെ സ്‌കൂളിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെടിവയ്പ്പ് തടയാനായി പ്രദേശവാസിയായ ഒരാള്‍ സ്‌കൂളിലേക്ക് പ്രവേശിച്ച് അക്രമിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് പ്രഥമിക നിഗമനം.

സംഭവം നടന്നയുടന്‍ പൊലീസ് സ്ഥലത്തെത്തി സുരക്ഷ ഉറപ്പാക്കി. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന ഈ സ്ഥാപനത്തില്‍ 459 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. നിലവില്‍ എഫ്ബിഐയുടെ പോര്‍ട്ട്ലാന്‍ഡ് ബ്യൂറോയും പ്രാദേശിക പൊലീസും ചേര്‍ന്ന് അന്വേഷണം നടത്തി വരികയാണ്

You might also like