റഷ്യയില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തി

0

മോസ്കോ : റഷ്യയിലെ കാംചത്ക പെനിൻസുല മേഖലയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായതെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. ഏകദേശം 140 കിലേമീറ്റർ ആഴത്തിലാണ് ഭൂകമ്പമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. റഷ്യയുടെ ഫാർ ഈസ്റ്റിലെ വില്യുചിൻസ്കിന് ഏകദേശം 123 കിലോമീറ്റർ തെക്ക് പടിഞ്ഞാറായിട്ടാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

You might also like