
റ്റിപിഎം പുതുപ്പള്ളി മദർ എൽസമ്മ ചെറിയാൻ (60) കർതൃസന്നിധിയിൽ
കോട്ടയം: ദ് പെന്തക്കോസ്ത‌് മിഷൻ കോട്ടയം സെൻ്റർ പുതുപ്പള്ളി സഭാ ശുശ്രൂഷക മദർ എൽസമ്മ ചെറിയാൻ (60) കർതൃസന്നിധിയിൽ. സംസ്കാരം ആഗസ്‌റ്റ് 18 ഇന്ന് ഉച്ചയ്ക്ക് 1ന് പുതുപ്പള്ളി റ്റിപിഎം ആരാധന ഹാളിൽ ശുശ്രൂഷയ്ക്കു ശേഷം 3.30ന് ടിപിഎം ചിലമ്പറക്കുന്നു സെമിത്തേരിയിൽ. നാലു പതിറ്റാണ്ടുകളായി കോട്ടയം, കട്ടപ്പന സെന്ററുകളുടെ വിവിധ സഭകളിൽ ശുശ്രൂഷകയായി സേവനം ചെയ്തിട്ടുണ്ട്. മേൽപ്പാടം പനക്കമുറ്റത്ത് പരേതനായ പി.സി. ചെറിയാന്റെ മകളാണ്.
