ജനപ്രിയ പ്രഖ്യാപനവുമായി വിജയ് സര്‍ക്കാര്‍; 75000 രൂപ വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളും

0

ചെന്നൈ: സാധാരണക്കാര്‍ക്കായി വന്‍ പ്രഖ്യാപനവുമായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. സഹകരണ ബാങ്കുകളിലെ 75,000 രൂപവരെയുള്ള കാര്‍ഷിക വായ്പകള്‍ പൂര്‍ണമായി എഴുതിത്തള്ളും. മാത്രമല്ല, 75,000 മുതല്‍ ഒരു ലക്ഷം വരെയുള്ള വായ്പകള്‍ക്ക് ഇളവ് നല്‍കുമെന്നും വിജയ് നിയമസഭയില്‍ പറഞ്ഞു. ഈ വായ്പകള്‍ക്ക് 75,000 രൂപ വരെയാണ് ഇളവ് നല്‍കുക.

കാര്‍ഷിക വായ്പ എഴുതിത്തള്ളാനും ഇളവ് നല്‍കാനുമുള്ള സര്‍ക്കാര്‍ തീരുമാനം തമിഴ്നാട്ടിലെ 13.34 ലക്ഷം കര്‍ഷകര്‍ക്ക് ഗുണകരമാകുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ അധികാരമേറ്റതിന് പിന്നാലെ തന്റെ സര്‍ക്കാര്‍ അന്‍പതിനായിരം രൂപവരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയിരുന്നെന്നും വിജയ് കൂട്ടിച്ചേര്‍ത്തു

You might also like