ശമ്പളം കിട്ടാൻ അനിശ്ചിത കാത്തിരിപ്പ്; പ്രക്ഷോഭ പരിപാടികൾ തീരുമാനിക്കാൻ സംഘടനകളുടെ യോഗം
തിരുവനന്തപുരം:കെ എസ് ആർ ടി സി (ksrtc)യിൽ ശമ്പളം (salary)അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യാൻ തൊഴിലാളി യുണിയനുകൾ(trade unions). വിവിധ സംഘടനകൾ ഇന്ന് വെവ്വേറെ യോഗം ചേർന്ന് തീരുമാനം എടുക്കും. മിന്നൽ പണിമുടക്ക് പോലുള്ള കടുത്ത തീരുമാനങ്ങളിലേക്ക് ഇല്ലെന്ന് എല്ലാ സംഘടനകളും പറയുന്നു. കെഎസ്ആർടിസി യുടെ സാമ്പത്തികാവസ്ഥയും ജീവനക്കാരുടെ ജീവിത പ്രശ്നങ്ങളും ജനങ്ങളെ കൂടി ബോധ്യപ്പെടുത്തിയുള്ള പ്രചാരണ പരിപാടികളിലേക്ക് നീങ്ങാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. സ്ഥാപനത്തിന് പുറത്ത് വിവിധ രാഷ്ട്രീയ പാർട്ടികളുടെ സഹകരണത്തോടെയുള്ള സമരങ്ങളുടെ സാധ്യതയും ആലോചനയിൽ ഉണ്ട്. മെയ് മാസത്തിലെ ശമ്പളം നൽകാൻ ബാങ്ക് വായ്പയ്ക്കുള്ള ശ്രമം മാനേജ്മെൻ്റ് തുടരുകയാണ്