ആശ്വാസമാകുമോ? കെഎസ്ആർടിസിയിൽ ശമ്പള വിതരണം ഇന്ന് മുതൽ? 30 കോടി രൂപ അനുവദിച്ച് സർക്കാർ

0

തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽ (ksrtc)ശന്പള(salary) വിതരണം ഇന്ന് ഉണ്ടായേക്കും.ശന്പളം നൽകാനായി സർക്കാർ 30 കോടി രൂപ കൂടി ഇന്ന് അനുവദിക്കും.ജിഎസ്ടി കൗൺസിൽ യോഗം കഴിഞ്ഞ് തിരിച്ചെത്തുന്ന ധനമന്ത്രി കെ.എൻ.ബാലഗോപാൽ പണം നൽകാൻ അനുമതി നൽകും. ഗതാഗതമന്ത്രി ആന്റണി രാജു ധനമന്ത്രിയെ നേരിട്ട് കാണുന്നുമുണ്ട്.

ബാക്കി തുക ഓവർ ഡ്രാഫ്റ്റ് എടുക്കാനാണ് കെ എസ് ആർ ടി സി മാനേജ്മെന്റിന്റെ തീരുമാനം.കൂടുതൽ തുക ആവശ്യമെങ്കിൽ താത്കാലിക
സാന്പത്തിക ക്രമീകരണങ്ങളിലൂടെ കണ്ടെത്തും.ശന്പള വിതരണം വൈകിയതിനെതിരായ സിഐടിയു യൂണിയന്‍റെ പ്രതിഷേധ സംഗമം ഇന്ന് ട്രാൻപോർട്ട് ഭവന് മുന്നിൽ നടക്കും

ഏപ്രിൽ മാസത്തെ ശമ്പളത്തിനായി ജീവനക്കാർ മൂന്ന് വാരം കാത്തിരുന്നു. ഭരണാനുകൂല സംഘടനയായ സിഐടിയു വരെ മൗനം വെടിഞ്ഞ് അനിശ്ചിത കാല പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. ഐഎൻടിയുസിയും എഐടിയുസിയും അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചു. മന്ത്രി മന്ദിരങ്ങളിലേക്ക് പട്ടിണ് ജാഥയെന്ന് ബിഎംഎസ്. തൊഴിലാളിയൂണിയനുകൾ സമ്മർദ്ദം കടുപ്പിച്ചതോടെ സർക്കാർ അനങ്ങിത്തുടങ്ങി. ശമ്പളത്തുക മാനേജ്മെന്റ് തന്നെ കണ്ടെത്തട്ടേയെന്ന നിലപാടിൽ മാറ്റമുണ്ടകുമെന്ന സൂചന നൽകി ഇന്നലെ ധനമന്ത്രി ഗതാഗത മന്ത്രിയെ വിളിച്ച് ആശയവിനിമയം നടത്തി.

You might also like