അഫ്ഗാനിസ്ഥാനിൽ നാലിടത്ത് സ്ഫോടനം, 14 പേർ കൊല്ലപ്പെട്ടു

0

അഫ്ഗാൻ തലസ്ഥാനമായ കാബൂളിലും, വടക്കൻ നഗരമായ മസാർ-ഇ-ഷെരീഫിലും വൻ സ്ഫോടനം. നാലിടങ്ങളിൽ ഉണ്ടായ സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെടുകയും, 32 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മസാർ-ഇ-ഷെരീഫിലാണ് ആദ്യ മൂന്ന് സ്ഫോടനങ്ങൾ നടന്നത്. കാബൂൾ പള്ളിയിലാണ് നാലാം സ്ഫോടനം. PD 10, PD 5 പ്രദേശങ്ങളിൽ ബസിലും വാനിലുമാണ് ആക്രമണം ഉണ്ടായത്. ബാൽഖ് പ്രവിശ്യയുടെ തലസ്ഥാനമായ വടക്കൻ നഗരത്തിൽ വൈകുന്നേരം യാത്രക്കാരെ കയറ്റിക്കൊണ്ടു പോകുകയായിരുന്നു ലക്ഷ്യമിട്ട ബസുകൾ. സംഭവത്തിൽ ഒമ്പത് യാത്രക്കാർ കൊല്ലപ്പെടുകയും, 15 പേർക്ക് പരുക്കേൽക്കുകയും ചെയ്തു

You might also like