ദുബൈയിൽ കെട്ടിട അനുമതിക്ക് ഏകീകൃത സംവിധാനം നിലവിൽ വന്നു
ദുബൈയിൽ കെട്ടിട അനുമതി ലഭിക്കുന്നതിന് ഏകീകൃത സംവിധാനം നിലവിൽ വന്നു. ദുബൈ നഗരസഭയുടെ ബിൽഡിങ് പെർമിറ്റ് ഡെവലപ്‌മെന്റ് കമ്മിറ്റിയാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്. ഫ്യൂച്ചർ മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ മുനിസിപ്പാലിറ്റിയുടെ ആസൂത്രണ വിഭാഗം സിഇഒ എഞ്ചിനീയർ മറിയം അൽ മുഹമൈറി ഉൾപ്പെടെയുള്ളവരാണ് നൂതന പദ്ധതി വിശദീകരിച്ചത്. dubaibps.gov.ae എന്ന ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിലൂടെ മൂന്ന് ഘട്ടങ്ങളിലായി അനുമതികൾ ലഭ്യമാക്കാൻ കഴിയും.