യുക്രൈന്‍ സൈന്യം കെര്‍സണിലും ഖാര്‍ക്കിവിലും പുരോഗതി പ്രാപിക്കുന്നതായി സെലെന്‍സ്‌കി

0

യുക്രൈന്‍ സൈന്യം കെര്‍സണിലും ഖാര്‍കീവിലും പുരോഗതി പ്രാപിക്കുന്നതായി യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി. തെക്കന്‍ കെര്‍സണ്‍, ഖാര്‍കീവ് മേഖകളില്‍ യുക്രൈന്‍ സൈന്യം പുരോഗതി കൈവരിച്ചു. സപ്പോരിജിയയില്‍ റഷ്യന്‍ സേനയെ ചെറുത്തുനിര്‍ത്തു നിര്‍ത്താനായെന്നും ചൊവ്വാഴ്ച രാത്രി ഒരു പ്രസംഗത്തില്‍ സെലെന്‍സ്‌കി വ്യക്തമാക്കിയതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അത്യാധുനിക ആയുധങ്ങളും മികച്ച പരിശീലനം നേടിയ സേനബലവും റഷ്യയ്ക്ക് ഉണ്ടെങ്കിലും യുക്രൈന്റെ പ്രതിരോധ സേന അങ്ങേയറ്റം ധൈര്യത്തോടെയുള്ള ചെറുത്തു നില്‍പ്പാണ് നടത്തുന്നത്. തങ്ങളുടെ എല്ലാ ജനങ്ങളേയും മോചിപ്പിക്കാനാണ് ആഗ്രഹം. പക്ഷേ അത് ജാഗ്രതയോടെ ചെയ്യണമെന്നുള്ളതാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. റഷ്യക്കെതിരെ യൂറോപ്യന്‍ കൗണ്‍സില്‍ അംഗീകരിച്ച പുതിയ ഉപരോധ പാക്കേജിനെയും സെലെന്‍സ്‌കി അഭിനന്ദിച്ചു.

You might also like