മൂന്നു സ്പെഷൽ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കുന്നു
തിരുവനന്തപുരം: മൂന്നു സ്പെഷൽ ട്രെയിനുകൾ സർവീസ് ആരംഭിക്കുമെന്നു സതേൺ റെയിൽവേ. ഈ മാസം മൂന്നു മുതൽ കൊല്ലം-ചെന്നൈ, ചെന്നൈ-ആലപ്പുഴ, കരൈക്കൽ-എറണാകുളം റൂട്ടുകളിലാണ് സ്പെഷൽ ട്രെയിനുകൾ സർവീസ് ആരംഭിക്കുന്നത്.
കൊല്ലം-ചെന്നൈ എഗ്മോർ സ്പെഷൽ ട്രെയിൻ ഈ മാസം നാലു മുതൽ വൈകുന്നേരം മൂന്നിനു പുറപ്പെട്ട് പിറ്റേന്നു രാവിലെ 8.10നു ചെന്നൈയിൽ എത്തിച്ചേരും. ചെന്നൈ എഗ്മോർ-കൊല്ലം സ്പെഷൽ ട്രെയിൻ ഈ മാസം മൂന്നു മുതൽ സർവീസ് ആരംഭിക്കും. രാത്രി 9.10നു ചെന്നൈ എഗ്മോറിൽ നിന്നും യാത്ര ആരംഭിക്കുന്ന ട്രെയിൻ പിറ്റേന്ന് ഉച്ചയ്ക്ക് 1.15നു കൊല്ലത്ത് എത്തിച്ചേരും.
ചെന്നൈ സെൻട്രൽ-ആലപ്പുഴ സൂപ്പർ ഫാസ്റ്റ് സ്പെഷൽ ട്രെയിൻ വെള്ളിയാഴ്ച മുതൽ ആരംഭിക്കും. രാത്രി 8.55നു ചെന്നൈയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു രാവിലെ 10.45നു ആലപ്പുഴയിൽ എത്തിച്ചേരും. ആലപ്പുഴ-ചെന്നൈ സർവീസ് ഈ മാസം മൂന്നു മുതൽ ആരംഭിക്കും. ഉച്ചകഴിഞ്ഞ് 4.05നു ആലപ്പുഴയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു രാവിലെ 5.50നു ചെന്നൈയിൽ എത്തിച്ചേരും.
കരൈക്കൽ-എറണാകുളം ജംഗ്ഷൻ സ്പെഷൽ ട്രെയിൻ ഈ മാസം നാലു മുതൽ സർവീസ് ആരംഭിക്കും. വൈകുന്നേരം 4.20നു കരൈക്കലിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു രാവിലെ ഏഴിന് എറണാകുളത്ത് എത്തിച്ചേരും. എറണാകുളം-കരൈക്കൽ സ്പെഷ്യൽ ട്രെയിൻ ഈ മാസം മൂന്നിന് സർവീസ് ആരംഭിക്കും. രാത്രി 10.30നു എറണാകുളത്തു നിന്നും പുറപ്പടുന്ന ട്രെയിൻ പിറ്റേന്നു ഉച്ചയ്ക്ക് 12.10നു കരൈക്കലിൽ എത്തിച്ചേരും