ഇനി കുറച്ചുകാലം ഉച്ചവെയിലില്‍ പണി വേണ്ട;സൗദിയില്‍ കൊടുംചൂടില്‍ പുറംജോലികള്‍ക്ക് വിലക്ക്

0

സൗദിയില്‍ ഉച്ചവെയിലില്‍ പുറംജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. രാജ്യത്ത് ചൂട് കൂടിയ പശ്ചാത്തലത്തിലാണ് നടപടി. ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണിവരെ പുറത്തിറങ്ങി ജോലി ചെയ്യരുതെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മൂന്ന് മാസത്തേക്കാണ് വിലക്ക്. ജൂണ്‍ 15 മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരിക. ഇത് സെപ്തംബര്‍ 15 വരെ തുടരും. നിരോധനത്തില്‍ നിന്ന് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചില മേഖലകളെ ഒഴിവാക്കിയിട്ടുണ്ട്. ഇതൊഴികെ മറ്റെല്ലാ സ്വകാര്യ മേഖല സ്ഥാപനങ്ങളും നിയമം പാലിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

You might also like