എക്‌സിറ്റ്, റീ എന്‍ട്രി വിസ നിയമം ലംഘിക്കുന്ന പ്രവാസികളെ ഉടന്‍ വിലക്കുമെന്ന് സൗദി ഭരണകൂടം

0

എക്‌സിറ്റ്, റീ എന്‍ട്രി വിസാ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവാസികളെ ഉടന്‍ വിലക്കുമെന്ന അറിയിപ്പുമായി സൗദി അറേബ്യ. എക്‌സിറ്റ്, റീ എന്‍ട്രി വിസയില്‍ സൗദി അറേബ്യ വിട്ട് നിശ്ചിത കാലയളവിനുള്ളില്‍ തിരിച്ചെത്താത്ത പ്രവാസികളെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് മൂന്ന് വര്‍ഷം വിലക്കുമെന്നാണ് അറിയിപ്പ്. സൗദി അറേബ്യയില്‍ നിന്ന് യാത്ര ചെയ്യാനും നിശ്ചിത കാലയളവിനുള്ളില്‍ മടങ്ങിയെത്താനും ആഗ്രഹിക്കുന്ന ജീവനക്കാര്‍ക്കും അവരുടെ സ്‌പോണ്‍സര്‍ഷിപ്പിന് കീഴിലുള്ള കുടുംബാംഗങ്ങള്‍ക്കും വീട്ടുജോലിക്കാര്‍ക്കും സൗദി എക്‌സിറ്റ്/റീഎന്‍ട്രി വിസ അനിവാര്യമായ രേഖയാണ്. എന്നാല്‍ കാലാവധി കഴിയുന്നതിന് മുന്‍പ് തിരിച്ചെത്താത്ത പ്രവാസികളെ വിലക്കുമെന്നാണ് ജവാസത്ത് ആവര്‍ത്തിച്ചിരിക്കുന്നത്.

You might also like