പ്രധാനമന്ത്രിക്കെതിരായ വിശ്വാസ വോട്ടെടുപ്പില്‍ ജയം; ബോറിസ് ജോണ്‍സണ് ആശ്വാസം

0

ബോറിസ് ജോണ്‍സണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ( British Prime Minister ) തുടരാം. കണ്‍സെര്‍വേറ്റീവ് പാര്‍ട്ടി വിശ്വാസ വോട്ടെടുപ്പില്‍ ബോറിസ് ജോണ്‍സണ് ജയം. ബോറിസ് ജോണ്‍സണ് ( Boris Johnson ) അനുകൂലമായി 211 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 140 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. എന്നാല്‍ അദ്ദേഹത്തിന് പ്രതീക്ഷിച്ചതിലും വോട്ട് കുറവാണ് ലഭിച്ചതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ മൂന്നു വര്‍ഷം മുന്‍പ് വന്‍ വിജയം നേടിയ പാര്‍ട്ടിയിലെ തന്നെ പകുതിയോളം എംപിമാര്‍ ( Conservative lawmakers ) ജോണ്‍സിനെ പിന്തുണച്ചില്ലെന്നതും ശ്രദ്ധയമാണ്. 359 അംഗങ്ങളായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ( Conservative Party ) പാര്‍ലമെന്റിലുണ്ടായിരുന്നത് ( Johnson survives no confidence vote ).

You might also like