ഉച്ചവിശ്രമ നിയമം ലംഘിച്ചു; കുവൈറ്റില്‍ 50ലധികം തൊഴിലാളികളെ അറസ്റ്റ് ചെയ്തു

0

കുവൈറ്റില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് 50 ലധികം തൊഴിലാളികളെ അറസ്റ്റ് ചെയ്തു. മാന്‍പവര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സൂര്യപ്രകാശം നേരിട്ടേല്‍ക്കുന്ന ജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയാണ് നിയമം പ്രാബല്യത്തില്‍ വന്നത്. രാജ്യത്ത് ചൂട് കൂടിയ സാഹചര്യത്തില്‍ പകല്‍ 11 മണി മുതല്‍ വൈകുന്നേരം 4 മണി വരെ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യരുതെന്നുള്ള നിര്‍ദേശം നല്‍കിയിരുന്നു. മറ്റു തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കാനും അതോറിറ്റിയും മന്ത്രാലയവും നിര്‍ദേശിച്ചിട്ടുണ്ട്. അധികൃതര്‍ പരിശോധന ശക്തമാക്കും

You might also like