യാത്രക്കാർ 50,000 റിയാലില്‍ കൂടുതല്‍ കൈവശം വെക്കരുത്; മുന്നറിയിപ്പുമായി ഖത്തർ

0

രാജ്യത്ത് പ്രവേശികുന്നവരും പുറത്തുപോകുന്നവരും 50,000 റിയാലില്‍ കൂടുതല്‍ കൈവശം വെക്കരുതെന്ന് ഖത്തർ. ഈ തുകക്ക് കൂടുതല്‍ മൂല്യമുള്ള കറന്‍സിയുടെ സാധനങ്ങളുമുണ്ടെങ്കില്‍ അറിയിക്കണമെന്ന് ഖത്തര്‍ സിവില്‍ ഏവി50,000 ത്തില്‍ അധികം മൂല്യമുള്ള ഖത്തരി റിയാല്‍ അല്ലെങ്കില്‍ തത്തുല്യമായ വിദേശ കറന്‍സികള്‍, വജ്രം, മരതകം, മാണിക്യം തുടങ്ങിയ അമൂല്യമായ കല്ലുകള്‍, സ്വര്‍ണം, വെള്ളി, മൂല്യമേറിയ ലോഹങ്ങള്‍, ബാങ്ക് ചെക്കുകള്‍, ഒപ്പുവച്ച പ്രോമിസറി നോട്ടുകള്‍, മണി ഓര്‍ഡറുകള്‍ എന്നിവ കൈവശമുള്ളവര്‍ അക്കാര്യം അധികൃതരെ അറിയിക്കണം. രാജ്യത്തേക്ക് കൊണ്ടുവരികയോ പുറത്തേക്ക് കൊണ്ടുപോകുകയോ ചെയ്യാവുന്നതില്‍ കൂടുതലുണ്ടെങ്കില്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ മുന്‍കൂര്‍ അനുമതി സ്വീകരിക്കണം.യേഷന്‍ അതോറിറ്റി നിര്‍ദേശം നല്‍കി.

You might also like