ക്യാനഡയിൽ മലയാളി വിദ്യാർത്ഥി ബോട്ട് അപകടത്തിൽ മരണമടഞ്ഞു

0

കാൻമോർ : ശ്രീ ഷാജി വർഗീസിന്റെയും, ശ്രീമതി ലില്ലി ഷാജിയുടെയും മൂത്ത മകൻ വിദ്യാർഥിയായ കെവിൻ ഷാ വർഗീസാണ് (21 വയസ്സ്) ജൂലൈ 10 ഞാറാഴ്ച്ച കാൻമോറിൽ നിന്നും ഏകദേശം 24 കിലോമീറ്റർ ദൂരമുള്ള സ്പ്രൈ ലേക്ക് റിസേർവോയറിൽ രാവിലെ 10 മണിക്കും 11 മണിക്കും ഇടയിൽ വച്ചുണ്ടായ ബോട്ടപകടത്തിൽ മരണമടഞ്ഞത്.

കൂടെ ഉണ്ടായിരുന്ന മറ്റ് മൂന്ന് പേരിൽ രണ്ട് പേരും അപകടത്തിൽ മരണമടഞ്ഞു. അതിൽ ഒരാളുടെ മൃതദേഹം കൂടി കിട്ടിയിട്ടുണ്ട്. മൂന്നാമത്തെ വ്യക്തിക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുന്നു. ബോട്ടിൽ ഉണ്ടായിരുന്ന നാലാമത്തെ ആൾ നീന്തി രക്ഷപ്പെട്ടു. രക്ഷപ്പെട്ട വ്യക്തിയെ ഹോസ്പിറ്റിലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടം എങ്ങനെ സംഭവിച്ചു എന്ന് വ്യക്തമല്ല. ഈ പ്രദേശത്ത് മൊബൈൽ ഫോൺ റേഞ്ച് കുറവായതത് കാരണം രക്ഷാ പ്രവർത്തകർ എത്താനും അല്പം വൈകി. പോലീസ് ഈ തടകത്തിലേക്കുള്ള വഴി താൽകാലികമായി നിരോധിച്ചിട്ടുണ്ട്. അപകട സമയത്ത് ഇവർ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നുവോ എന്ന് വ്യക്തമല്ല.

കനാനാസ്കിസ് എമർജൻസി സർവിസ്സ് ആൽബർട്ട കൺസെർവഷൻ ഓഫീസർസുമായി സഹകരിച്ച് രണ്ട് സെർച്ച്‌ & റെസ്ക്യൂ ബോട്ടുകളുടെയും ഹെലികോപ്റ്ററുകളുടെയും സഹായത്തോടെ മൂന്നാമത്തെ വ്യക്തിക്കായി തെരച്ചിൽ ഇപ്പോഴും തുടരുന്നു.

സഹോദരങ്ങൾ : ഗിഫ്റ്റിൻ ഷാ വർഗീസ്, റ്റെസ ഷാ വർഗീസ്.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ വിശേഷാൽ ഓർക്കുക.

You might also like