നാന്‍സി പെലോസി തായ് വാനില്‍ , ചൈന യുദ്ധവിമാനങ്ങള്‍ വിന്യസിച്ചു, തെക്ക് കിഴക്കേ ഏഷ്യ യുദ്ധ ഭീഷണിയില്‍
ചൈനയുടെ അതിശക്തമായ മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ട് യു.എസ്. ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസി തായ് വാനിലെത്തി. നാന്‍സി പെലോസിയുടെ തായ് വാന്‍ സന്ദര്‍ശനത്തിന് അമേരിക്ക വലിയ വില നല്‍കേണ്ടിവരുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് തായ് വാന്റെ വ്യോമമേഖലയില്‍ ചൈനീസ് യുദ്ധവിമാനങ്ങള്‍ കടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
പരമാധികാരവും സുരക്ഷയുമായി ബന്ധപ്പെട്ട ചൈനയുടെ താല്‍പര്യങ്ങള്‍ക്ക് തുരങ്കംവെക്കുന്നതിലുള്ള ഉത്തരവാദിത്വം യുഎസ് ഏറ്റെടുത്താല്‍ അതിനുള്ള വിലനല്‍കേണ്ടി വരുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കി. സിങ്കപുര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് ശേഷമാണ് നാന്‍സി പെലോസി തായ്വാനിലെത്തിയത്. 25 വര്‍ഷത്തിനിടെ തായ്വാന്‍ സന്ദശിക്കുന്ന ആദ്യ ഉന്നത യു.എസ്. പ്രതിനിധിയാണ് പെലോസി.