ന്യൂ ഇന്ത്യാ ദൈവസഭയുടെ സ്ഥാപക പ്രസിഡന്റ്‌ പാസ്റ്റർ വി. എ. തമ്പി (81) കർത്തൃസന്നിധിയിൽ

0

ചിങ്ങവനം: ന്യൂ ഇന്ത്യാ ദൈവസഭയുടെ സ്ഥാപകനും പ്രസിഡന്റുമായ പാസ്റ്റർ വി. എ. തമ്പി (81) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. സംസ്കാരം ഓഗസ്റ്റ് 23നു കോട്ടയം ചിങ്ങവനം സഭാ ആസ്ഥാനമായ ചിങ്ങവനം ബഥേസ്ദാ നഗറിൽ നടക്കും.

കഴിഞ്ഞ ചൊവ്വാഴ്ച്ച പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു . അടിയന്തര ശസ്ത്രക്രിയ നിർദ്ദേശിക്കപ്പെട്ടിരുന്നുവെങ്കിലും ഓഗസ്റ്റ് 18 ഇന്ന് വൈകിട്ട് കർതൃസന്നിധിയിൽ ചേർക്കപ്പെടുകയായിരുന്നു.

1941 ഏപ്രിൽ ഒൻപതിനു കുട്ടനാട്ടിൽ നീലംപേരൂർ എന്ന ഗ്രാമത്തിൽ മഞ്ഞപ്പള്ളത വീട്ടിൽ ഏബ്രഹാം – ചിന്നമ്മ ദമ്പതികളുടെ മകനായി ജനിച്ചു. ക്നാനായ സമുദായത്തിൽ നിന്ന് പെന്തെക്കോസ്ത് അനുഭവത്തിലേക്ക് വന്ന വി.എ. തമ്പി ശക്തമായ എതിർപ്പുകളെ അതിജീവിച്ച് പെന്തെക്കോസ്ത് ആശയങ്ങളുടെ പ്രചാരകനായി ഉറച്ചു നിന്നു. കഷ്ടതയുടെയും ത്യാഗത്തിന്റെയും ആദ്യ കാലഘട്ടങ്ങൾ പിന്നിട്ട് ന്യൂ ഇന്ത്യാ ചർച് ഓഫ് ഗോഡ് എന്ന പ്രസ്ഥാനത്തിലൂടെ പതിനായിരങ്ങളെ ക്രിസ്തുവിലേക്ക് നയിച്ച ഈ തലമുറയിലെ അതുല്യനായ അപ്പാസ്തലനായിരുന്നു പാസ്റ്റർ വി.എ. തമ്പി.

1976ലാണ് ഇദ്ദേഹം ന്യൂ ഇന്ത്യ ദൈവസഭക്ക് തുടക്കം കുറിച്ചത്. ഇന്ന് ഇന്ത്യയിൽ 2350 ലധികം ലോക്കൽ സഭകളും മറ്റ് നിരവധി വിദ്യാഭ്യാസ – ആതുര സ്ഥാപനങ്ങളുമായി വളർന്നു. ഗ്വാളിയറിൽ ബഥേസ്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് എൻജിനീയറിങ് കോളജ് സ്ഥാപിച്ചു. ഇന്ത്യയിലെ പെന്തെക്കോസ്ത് സഭകളുടെ സംയുക്തവേദിയായ പി.സി.ഐയുടെ കേന്ദ്രകമ്മിറ്റി അംഗമായിരുന്നു

ഭാര്യ: മറിയാമ്മ തമ്പി. മക്കൾ : ബിജു തമ്പി, ബിനി തമ്പി, ബീന തമ്പി, ബിനു ബിൻ

You might also like