നിര്‍മ്മിത ബുദ്ധി രണ്ടു വര്‍ഷത്തിനുള്ളില്‍ അനേക മനുഷ്യരെ കൊല്ലാനുള്ള ശക്തി കൈവരിക്കുമെന്ന് മുന്നറിയിപ്പ്
നിര്‍മ്മിത ബുദ്ധി രണ്ടു വര്‍ഷത്തിനുള്ളില്‍ അനേക മനുഷ്യരെ കൊല്ലാനുള്ള ശക്തി കൈവരിക്കുമെന്ന് മുന്നറിയിപ്പ്
ലണ്ടന്‍ : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സംവിധാനങ്ങള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ അനേക മനുഷ്യരെ കൊല്ലാനുള്ള ശക്തി കൈവരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷ സുനകിന്റെ ഉപദേശകന്റെ മുന്നറിയിപ്പ്.
നിരവധി മരണങ്ങള്‍ക്ക് കാരണമായേക്കാവുന്ന സൈബര്‍ , ജൈവ ആയുധങ്ങള്‍ സൃഷ്ടിക്കാന്‍ എഐക്ക് കഴിവുണ്ടെന്ന് അഡ്വാന്‍സ്ഡ് റിസര്‍ച്ച് ആന്‍ഡ് ഇന്‍വെന്‍ഷന്‍ ഏജന്‍സിയുടെ ചെയര്‍മാന്‍ കൂടിയായ മാറ്റ് ക്ളിഫോര്‍ഡ് ടോക്ക് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
എഐ നിര്‍മ്മാതാക്കളെ ആഗോള തലത്തില്‍ നിയന്ത്രിക്കാനുള്ള ശ്രമമില്ലെങ്കില്‍ മനുഷ്യര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത വളരെ ശക്തമായ സംവിധാനങ്ങള്‍ പിറവിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
എഐ ടെക്നോളജി പലതരത്തിലുള്ള സമീപകാല, ദീര്‍ഘകാല അപകട സാധ്യതകള്‍ ഉയര്‍ത്തുന്നുണ്ട്. അതില്‍ സമീപകാല അപകട സാധ്യതകള്‍ ഏറെ ഭയാനകമാണ് ജൈവായുധങ്ങളുടെ നിര്‍മ്മാണം പഠിപ്പിക്കാനും വലിയ തോതിലുള്ള സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നതിനുമെല്ലാം എഐ ഉപയോഗിക്കപ്പെട്ടേക്കാമെന്നും ക്ളിഫോര്‍ഡ് പറയുന്നു.
നല്ല ബുദ്ധി ശക്തി കേന്ദ്രമായ എഐയെ എങ്ങനെ നിയന്ത്രിക്കണമെന്ന് നമുക്കറിയില്ല. ഭാവിയില്‍ വലിയ ദുരന്തമായിരിക്കും വരുത്തിവെയ്ക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു.