ലോകം എല്‍നിനോ ഭീതിയില്‍ ‍; ചൂട് കൂടുമെന്നു മുന്നറിയിപ്പ്

0

ലണ്ടന്‍ ‍: ആഗോള കാലാവസ്ഥയില്‍ കാര്യമായ ആഘാതമേല്‍പ്പിക്കാനാകുന്ന എല്‍നിനോ പ്രതിഭാസം പസഫിക് സമുദ്രത്തില്‍ തുടക്കമായതായി ശാസ്ത്രജ്ഞര്‍ ‍.

ഏഴു വര്‍ഷത്തിനു ശേഷമാണ് വീണ്ടും എല്‍നിനോ എത്തുന്നത്. യൂറോപ്പിലടക്കം ഇപ്പോഴേ തീവ്രമായി തുടരുന്ന താപം വരും നാളുകളില്‍ കൂടുതല്‍ ഉയരുമെന്നും കടലിലുള്‍പ്പെടെ ചൂട് ഉയരുമെന്നും യു.എന്‍ ‍. കാലാവസ്ഥാ സംഘടന സെക്രട്ടറി ജനറല്‍ പ്രൊഫ. പെറ്റേരി പറഞ്ഞു.രണ്ടു മുതല്‍ ഏഴു വര്‍ഷത്തിലൊരിക്കലാണ് എല്‍ നിനോ പ്രതിഭാസം സംഭവിക്കുന്നത്.

ഒമ്പത് മുതല്‍ 12 വരെ മാസം ഇത് നിലനില്‍ക്കും. ട്രോപ്പിക്കല്‍ പസഫിക്കിന്റെ മധ്യ, കിഴക്കന്‍ മേഖലകളില്‍ സമുദ്രേപരിതലം ചൂടാകുന്നതുമായി ബന്ധപ്പെട്ടാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്.

കാര്‍ബണ്‍ വികിരണത്തിന്റെ തോത് കുത്തനെ ഉയരുന്നത് ഇത് ആവര്‍ത്തനത്തില്‍ നിര്‍ണായകമാണെന്ന് യു.എന്‍ ‍. കാലാവസ്ഥാ സംഘടന പറയുന്നു. സമീപ വര്‍ഷങ്ങളില്‍ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ചൂടുകൂടിയവയായിട്ടാണ് പരിഗണിക്കപ്പെടുന്നത്.

ഈ വര്‍ഷം ആദ്യം മുതല്‍ കരയിലും കടലിലും ഒരുപോലെ താപം ഉയരുന്നതായാണ് ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഏഷ്യയിലെ നിരവധി രാജ്യങ്ങള്‍ക്ക് പുറമേ സ്പെയിനിലും ഉഷ്ണക്കാറ്റ് നാശം വിതച്ചു.

അതിനിടെ ജൂലൈ 3-ന് ലോകത്ത് ശരാശരി അന്തരീക്ഷ മര്‍ദ്ദം 17.01 ഡിഗ്രി സെല്‍ഷ്യസ് എത്തിയത് റെക്കോര്‍ഡാണ്. കൊടും തണുപ്പിന്റെ പ്രദേശമായ ആന്റാര്‍ട്ടിക്കയില്‍ ജൂലൈയില്‍ അന്തരീക്ഷ മര്‍ദ്ദം 8.7 ഡിഗ്രിയിലെത്തിയതും സമീപകാല റെക്കോര്‍ഡാണെന്ന് ഗവേഷകര്‍ പറയുന്നു.

You might also like