ലോകത്ത് 3 രാജ്യങ്ങളില്‍ ഒന്ന് ക്രിസ്ത്യാനികളെ പീഢിപ്പിക്കുന്നു

0

റോം: ലോക ജനസംഖ്യയുടെ പകുതിയിലധികവും ക്രിസ്ത്യാനികളും മറ്റുള്ളവരും മതവിശ്വാസത്തിന്റെ പേരില്‍ പീഢനങ്ങള്‍ നേരിടുന്ന രാജ്യങ്ങളില്‍ താമസിക്കുന്നവരാണെന്ന് കത്തോലിക്കാ ചാരിറ്റി സംഘടനയായ എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് (എസിഎന്‍ ‍) ന്റെ 16-ാമത് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മതസ്വാതന്ത്ര്യം ആക്രമിക്കപ്പെടുന്ന രാജ്യങ്ങളില്‍ 4.9 ബില്യണിലധികം ആളുകള്‍ താമസിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എസിഎന്‍ 2023-ലെ റിപ്പോര്‍ട്ടില്‍ തീവ്രവാദ ആക്രമണങ്ങള്‍ ‍, മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ ‍, സാമ്പത്തിക പ്രതിസന്ധികള്‍ ‍, തിരഞ്ഞെടുപ്പ് കൃത്രിമങ്ങള്‍ ‍, സംഘര്‍ഷങ്ങള്‍ എന്നിവ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന വളരെ പിരിമുറുക്കമുള്ള സ്ഥിതി വിശേഷമാണ്.

വര്‍ദ്ധിച്ചു വരുന്ന മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ ഉള്ള നയങ്ങള്‍ ഓരോ മൂന്നു രാജ്യങ്ങളിലുമുണ്ട്. ഏകദേശം 8 ബില്യണ്‍ ആളുകളുള്ള ഈ രാജ്യങ്ങളിലെ ദുരവസ്ഥയെക്കുറിച്ചാണ് എസിഎന്‍ന്റെ ദ്വീവാര്‍ഷിക റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.

196 രാജ്യങ്ങളില്‍ 61 എണ്ണം പൌരന്മാരെ അവരുടെ വിശ്വാസത്തിനെതിരായ അടിച്ചമര്‍ത്തലിലൂടെ ബാധിച്ചു. മതപരമായ പീഢനങ്ങളെ സൂചിപ്പിക്കുന്ന ചുവപ്പ് വിഭാഗത്തില്‍ 28 രാജ്യങ്ങളുണ്ട്. അതില്‍ 13-ഉം ആഫ്രിക്കിലാണ്. ഓറഞ്ച് വിഭാഗത്തില്‍ 33 രാജ്യങ്ങളുണ്ട്.

സമീപ കാലത്ത് നൈജീരിയയില്‍ ആയിരക്കണക്കിനു ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ഇന്ത്യ, പാക്കിസ്ഥാന്‍ ‍, ഇറാന്‍ ‍, മ്യാന്‍മര്‍ ‍, മൊസാംബിക്, ഡിആര്‍സി, മാലി, ബുര്‍ക്കിന ഫാസോ എന്നിവയാണ് പീഢനങ്ങളില്‍ എസിഎന്‍ന്റെ കണ്ടെത്തലില്‍ പ്രമുഖ രാഷ്ട്രങ്ങള്‍ ‍.

 

 

You might also like