ക്രൈസ്തവര്‍ക്കെതിരെ യു.പിയില്‍ ആറു മാസത്തിനിടെ 155 ആക്രമണം

0

ന്യൂഡെല്‍ഹി: ഈ വര്‍ഷം ജൂണ്‍ മാസം വരെ ഉത്തര്‍പ്രദേശില്‍ ക്രൈസ്തവര്‍ക്കെതിരെ നടന്നത് 155 ആക്രമണമെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ റിപ്പോര്‍ട്ട്.

13 ജില്ലകളിലാണ് സ്ഥിതി രൂക്ഷമായത്. ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ രണ്ടാം സ്ഥാനമായ ഛത്തീസ്ഗഢില്‍ 84 ആക്രമണമാണ് നടന്നത്. 23 സംസ്ഥാനത്തായി ആകെ 400 ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ജൂണിലാണ് ക്രൈസ്തവര്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് ഇരകളായത്. 88 പ്രാവശ്യം. ജാര്‍ക്കണ്ഡ് 35, ഹരിയാന 32, മധ്യപ്രദേശ് 21, പഞ്ചാബ് 12, കര്‍ണാടക 10, ബീഹാര്‍ 9, ജമ്മു കാശ്മീര്‍ 8, ഗുജറാത്ത് 7, ഉത്തരാഖണ്ഡ് 4, തമിഴ്നാട് 3, പശ്ചിമബംഗാള്‍ 3, ഹിമാചല്‍പ്രദേശ് 3, മഹാരാഷ്ട്ര 3, ഒഡീഷ, ഡല്‍ഹി രണ്ടു വീതം, ആന്ധ്രാപ്രദേശ്, അസം, ഛത്തീസ്ഗഢ്, ഗോവ എന്നിവിടങ്ങളില്‍ ഒന്നുവീതം ആക്രമണങ്ങളും നടന്നു.

ആക്രമണങ്ങള്‍ക്കിരയാകുന്ന ക്രൈസ്തവര്‍ തന്നെയാണ് പ്രതികളേക്കാള്‍ കൂടുതല്‍ എഫ് ഐ ആറുകള്‍ നേരിടുന്നത് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

മതപരിവര്‍ത്തന നിരോധന നിയമ പ്രകാരം ഇതുവരെ 62 എഫ്ഐആറുകളാണ് ക്രൈസ്തവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായി ജാമ്യം നിഷേധിക്കപ്പെട്ട 35 പാസ്റ്റര്‍മാര്‍ ഇപ്പോഴും ജയിലിലാണ്.

രാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്ക് നല്‍കിയ നിരവധി നിവേദനങ്ങള്‍ക്ക് മറുപടി പോലും ലഭിച്ചിട്ടില്ലെന്ന് യുസിഎഫ് വ്യക്തമാക്കി.

You might also like