ജനനായകനെ സ്വീകരിക്കാൻ തയ്യാറെടുത്ത് ജന്മനാടും, നഗരവും; പുതുപ്പള്ളിയിൽ പ്രത്യേക കല്ലറ ഒരുങ്ങി
അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അവസാന യാത്രയയപ്പ് നൽകാൻ ഒരുങ്ങുകയാണ് ജന്മനാടായ പുതുപ്പള്ളിയും,കോട്ടയം നഗരവും. മൃതദേഹവുമായി എംസി റോഡിലൂടെ കോട്ടയം തിരുനക്കര മൈതാനത്തേക്ക് കടന്നുവനരുന്ന വിലാപയാത്രയ്ക്ക് അന്ത്യാജ്ഞലി അർപ്പിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംസ്കാരം നടക്കുക. ഉമ്മൻ ചാണ്ടിക്കായി പള്ളിയിൽ പ്രത്യേക കല്ലറ ഒരുക്കിക്കഴിഞ്ഞു.പള്ളിമുറ്റ്ത് വൈദികരുടെ ഖബറിടത്തിന് അരികിലായാണ് ഉമ്മൻ ചാണ്ടി ഇനി അന്ത്യവിശ്രമം കൊള്ളുക