പ്രപഞ്ചത്തില്‍ എപ്പോഴും കേള്‍ക്കുന്ന ദുരൂഹ ശബ്ദം: കാരണം കണ്ടെത്തി ഗവേഷകര്‍

0

പ്രപഞ്ചത്തില്‍ എപ്പോഴും കേള്‍ക്കുന്ന ദുരൂഹ ശബ്ദം: കാരണം കണ്ടെത്തി ഗവേഷകര്‍
പാരീസ്: പ്രപഞ്ചമൊട്ടാകെ മുഴങ്ങിക്കേള്‍ക്കുന്ന ചെറിയ മൂളലിന്റെ സത്യാവസ്ഥ എന്താണെന്ന് അറിയാന്‍ ശാസ്ത്ര ലോകം വര്‍ഷങ്ങളായി ഗവേഷണത്തിലായിരുന്നു.

എന്നാല്‍ ഇതിന്റെ കാരണം എന്താണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍ ‍. ഗുരുത്വാകര്‍ഷണ തരംഗങ്ങളാണ് ഈ മൂളലിനു കാരണം.

വടക്കേ അമേരിക്ക, യൂറോപ്പ്, ചൈന, ഇന്ത്യ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ റേഡിയോ ടെലിസ്ക്കോപ്പുകള്‍ ഉപയോഗിച്ചുള്ള വര്‍ഷങ്ങളായുള്ള പഠനത്തിലാണ് കണ്ടെത്തല്‍ ‍. നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഇതു സംബന്ധിച്ച് പ്രവചിച്ചിരുന്നു.

2015 വരെ ഗുരുത്വാകര്‍ഷണ തരംഗങ്ങളെക്കുറിച്ച് സ്ഥിരീകരണമില്ലായിരുന്നു. രണ്ട് തമോഗര്‍ത്തങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ ഗുരുത്വാകര്‍ഷണ തരംഗം അമേരിക്കന്‍ ‍, ഇറ്റാലിയന്‍ നിരീക്ഷകരാണ് ആദ്യമായി കണ്ടെത്തിയത്.

ശക്തവും ഹ്രസ്വവുമായ പൊട്ടിത്തെറി ഭൂമിയിലേക്ക് അലയടിക്കുന്നതാണ് ഉയര്‍ന്ന ആവര്‍ത്തിയുള്ള തരംഗങ്ങള്‍ക്ക് കാരണമാകുന്നത്. ബഹിരാകാശത്തിലൂടെ തുടര്‍ച്ചയായി ചുറ്റിക്കറങ്ങുന്ന കുറഞ്ഞ ആവര്‍ത്തിയുള്ള ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കാലങ്ങളായി ശാസ്ത്രജ്ഞര്‍ ‍. ഇതാണ് മൂളല്‍ പോലുള്ള ശബ്ദമുണ്ടാക്കുന്നത്.

ഇന്റര്‍നാഷണല്‍ പള്‍സര്‍ ടൈമിംഗ് അറേ കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരും ശബ്ദത്തിന്റെ ഉറവിടം കണ്ടെത്താനുള്ള യജ്ഞത്തിലായിരുന്നു. പ്രപഞ്ചം ഗുരുത്വാകര്‍ഷണ തരംഗങ്ങളാല്‍ നിറഞ്ഞിരിക്കുകയാണെന്നും ഒടുവില്‍ ശബ്ദത്തിന്റെ കാരണം കണ്ടെത്തിയെന്നും ഇവര്‍ വ്യക്തമാക്കി.

പ്രപഞ്ചത്തിലൂടെ സഞ്ചരിക്കുന്നതിനിടെ കടന്നു പോകുന്ന എല്ലാത്തിനെയും തരംഗങ്ങള്‍ ഞെക്കി ഞെരുക്കുന്നു. ഇതാണ് ദുരൂഹമായി കേള്‍ക്കുന്നത്.

 

 

You might also like