ലിഖിത തിരുവെഴുത്തുകളില്ലാത്ത എല്ലാ ഭാഷയിലേക്കും എഐ ഉപയോഗിച്ച് ബൈബിള്‍ വിവര്‍ത്തനം ചെയ്യുന്നു
കാലിഫോര്‍ണിയ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാലഘട്ടത്തില്‍ ലോകം എത്തിപ്പെട്ടിരിക്കുമ്പോള്‍ എഐയുടെ ഉപയോഗത്തിനെതിരെ അതിന്റെ നിര്‍മ്മാതാക്കളും സംഘാടകരും പോലും ആശങ്ക പ്രകടിപ്പിക്കുമ്പോള്‍ വിശുദ്ധ ബൈബിള്‍ വിവര്‍ത്തനത്തിനായി എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുവാന്‍ പദ്ധതിയുമായി ഒരു കൂട്ടം ആളുകള്‍ രംഗത്ത്.
തിരുവെഴുത്തുകളുടെ ലിഖിത ഭാഷകളില്ലാത്ത ആയിരക്കണക്കിനു ഭാഷകളിലേക്ക് ബൈബിള്‍ വിവര്‍ത്തനം ചെയ്യാനുള്ള പ്രവര്‍ത്തനമാണ് ആരംഭിക്കുന്നത.
ലോകത്ത് ഏകദേശം 7100 ഭാഷകളുണ്ടെന്ന് ആളുകള്‍ക്ക് മനസ്സിലാകുന്നില്ല. ഹെരം ജാക്കോബ് പറയുന്നു. ഗൂഗിള്‍ വിവര്‍ത്തനം അവയില്‍ 100 ഓളം ഉള്‍ക്കൊള്ളുന്നു. ഈ ബൈബിള്‍ വിവര്‍ത്തനത്തിനായി ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മികച്ച 500-ല്‍ പോലും പെടാത്ത വളരെ കുറഞ്ഞ വിഭവ ശേഷിയുള്ള ഭാഷകളിലാണ്.
എല്ലാ ഭാഷകളിലും ബൈബിള്‍ വിവര്‍ത്തനം ചെയ്യുന്നത് കാണാന്‍ തനിക്ക അതിയായ ആഗ്രഹമുണ്ടെന്ന് ജോയല്‍ മാത്യു വിശദീകരിക്കുന്നു.
സോഫ്റ്റ്വെയര്‍ സാങ്കേതിക വിദ്യ ശരിക്കും വേഗത്തിലാക്കാനും മെച്ചപ്പെടുത്താനും പിന്തുണയ്ക്കാനും സഹായിക്കാനും കഴിയുമെന്ന് എനിക്ക് തോന്നിയ നിരവധി മേഖലകള്‍ ഉണ്ടായിരുന്നു.
ലോകമെമ്പാടുമുള്ള വിവര്‍ത്തകര്‍ക്ക് ആക്സസ് ചെയ്യാനുള്ള ഒരു ഓപ്പണ്‍ സോഴ്സ് വേദിയായി ഗ്രീക്ക് റൂം മാറുമെന്നാണ് ഹെരം ജാക്കോബും, ജോയല്‍ മാത്യുവും പ്രതീക്ഷ വെയ്ക്കുന്നത്.
അതിനായി ഞങ്ങള്‍ നേരത്തെ തീരുമാനിച്ച ഒരു കാര്യം ഞങ്ങളുടെ ഡേറ്റായും കോഡും പരസ്യമാക്കാനും ആഗ്രഹിക്കുന്നു ഹെരം ജാക്കോബ് പറഞ്ഞു.