മണിപ്പൂരിലെ അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു മൈസൂരിൽ വൻ പ്രതിഷേധ റാലി നടത്തി.

0

മൈസൂരു: മണിപ്പൂരിൽ ക്രിസ്ത്യൻ സമൂഹത്തിന് നേരെയുള്ള വർഗീയ കലാപം തടയാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മൈസൂർ ക്രിസ്ത്യൻ വെൽഫെയർ ഫോറം, യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം, മൈസൂർ പെന്തകോസ്ത് പാസ്റ്റർസ് ഫെല്ലോഷിപ്പ് തുടങ്ങി വിവിധ ക്രിസ്ത്യൻ സംഘടനകളുടെ അംഗങ്ങൾ വൻ പ്രതിഷേധ പ്രകടനം നടത്തി.
ഞായറാഴ്ച വൈകുന്നേരം നഗരത്തിലെ ഗാന്ധി ചൗക്കിൽ ഒത്തുകൂടിയ പ്രതിഷേധക്കാർ ‘അക്രമത്തിൽ കുടിയിറക്കപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം’ ആവശ്യപ്പെട്ടു.

മണിപ്പൂരിൽ കഴിഞ്ഞ രണ്ട് മാസമായി നടക്കുന്ന അക്രമങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയാണെന്നും എല്ലാ ജനങ്ങളുടെയും പേരിൽ പ്രാർത്ഥിച്ചു കൊണ്ട് ഫോറം പ്രസിഡന്റ് മോഹൻദാസ് പറഞ്ഞു.

അക്രമത്തിൽ പെട്ട ക്രിസ്ത്യാനികളെസംരക്ഷിക്കാൻ കേന്ദ്രസർക്കാർ
മാർഗനിർദേശം നൽകണമെന്ന് അദ്ദേഹം നിർബന്ധിച്ചു.

പ്രതിഷേധത്തിന് ശേഷം സൈൻ്റ് ഫിലോമിന പള്ളിയിൽ സാമൂഹിക പ്രാർത്ഥന നടത്തി. ഈ സമയം ബിഷപ്പ് ബെർണാഡ് മൂറസ്, പാ.ഹേമചന്ദ്രകുമാർ, പാ.മാർഷൽ, സുനിൽ വി .ജേക്കബ്, പാ.ഹൊയ്‌സള ഗൗഡ, ബെർണാഡ്, മഞ്ജുനാഥ്, ഫാ സാമുവൽ, ഫാ വർഗീസ് ചാലായി എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.

You might also like