ഭാരതവുമായുള്ളത് സുപ്രധാന ബന്ധം; പങ്കാളിത്തം തുടരാനാണ് ആഗ്രഹമെന്ന് കനേഡിയന്‍ പ്രതിരോധ മന്ത്രി

0

ഒട്ടാവ: സുപ്രധാന ബന്ധമാണ് ഭാരതവുമായുള്ളതെന്ന് കാനേഡിയന്‍ പ്രതിരോധമന്ത്രി ബില്‍ ബ്ലെയര്‍. ഇന്തോ-പസഫിക് സഹകരണത്തിലും പങ്കാളിത്തം പിന്തുടരാനാണ് കാനഡയുടെ പ്രതിബദ്ധതയെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരതവുമായുള്ള ബന്ധത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന കാര്യങ്ങളാണ് സംഭവിച്ചിട്ടുള്ളതെന്നും ബ്ലെയര്‍ പറഞ്ഞു. നിയമത്തെയും പൗരന്മാരെയും സംരക്ഷിക്കാന്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും സത്യം കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ 18ന് കാനഡയില്‍ വച്ച് ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടതില്‍ ഭാരതത്തിന് പങ്കുണ്ടെന്ന ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണങ്ങളെ തുടര്‍ന്ന് ഭാരതം ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കനേഡിയന്‍ പ്രതിരോധമന്ത്രിയുടെ പ്രതികരണം. 2020ല്‍ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചയാളായിരുന്നു കൊല്ലപ്പെട്ട നിജ്ജാര്‍. കാനഡയുടെ ആരോപണങ്ങള്‍ അസംബന്ധമാണെന്നും ഖലിസ്ഥാന്‍ തീവ്രവാദത്തിന് തണലൊരുക്കുന്ന സമീപനം കനേഡിയന്‍ ഭരണകൂടം അവസാനിപ്പിക്കണമെന്നുമായിരുന്നു ഇന്ത്യയുടെ നിലപാട്.

You might also like