ഐപിസി മുൻ ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ കെ.എം. ജോസഫ് നിത്യതയിൽ

0

പെരുമ്പാവൂർ: ഐപിസി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ.എം. ജോസഫ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ആലുവ രാജഗിരി ഹോസ്പിറ്റലില്‍ ഇന്ന് വൈകിട്ട് 10.35നായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്കാരം പിന്നീട് .

കോട്ടയം അഞ്ചേരിൽ എബ്രഹാം മാത്യുവിന്റെ മകനായി 1934ൽ ജനിച്ചു. 1954ൽ മർച്ചന്റ് നേവിയിൽ ജോലിയിൽ പ്രവേശിച്ചു. കപ്പൽ യാത്രക്കിടെ ന്യൂസീലാൻഡിൽ വെച്ച് 1954 ൽ രക്ഷിക്കപ്പെട്ടു സ്നാനപ്പെട്ടു. 1967ൽ കപ്പൽ ജോലി ഉപേക്ഷിച്ചു. ന്യൂസീലാൻഡിൽ തന്നെ ദൈവവചനം പഠിച്ചു. തുടർന്ന് കുറച്ചു കാലം അവിടെ സഭ ശുശ്രൂഷകനായി സേവനമനുഷ്ടിച്ചു.

മടങ്ങി നാട്ടിലെത്തിയ പാസ്റ്റർ കെ.എം ജോസഫ്‌ ഐപിസി വടവാതൂർ, വാകത്താനം, കുമാരനെല്ലൂർ സഭകളിൽ ശുശ്രൂഷകനായി. തുടർന്ന് പെരുമ്പാവൂർ കേന്ദ്രമാക്കി വടക്കൻ തിരുവിതംകൂരിലെക്കു പ്രവർത്തന മേഖല മാറ്റി. അഗപ്പേ ബൈബിൾ കോളേജ്, ചിൽഡ്രൺസ് ഹോം എന്നിവ സ്ഥാപിച്ച് ശക്തമായ പ്രവർത്തനങ്ങൾ നടത്തി. 1981ൽ ഐപിസി വാളകം സെന്റെർ ശുശ്രൂഷകനായി. പിന്നീട് പെരുമ്പാവൂർ സെന്റർ ശുശ്രൂഷകനായും ദീർഘവർഷങ്ങൾ സേവനം ചെയ്തു. 1994ൽ ഐ പി സി സ്റ്റേറ്റ് വൈസ് പ്രെസിഡന്റായി സേവനം ചെയ്തു. പിന്നീട് ജനറൽ വൈസ് പ്രസിഡണ്ട്‌, രണ്ടു തവണ ജനറൽ പ്രസിഡണ്ട്‌, ജനറൽ സെക്രട്ടറി, രണ്ടു തവണ ഐ പി സി കേരള സ്റ്റേറ്റ് പ്രസിഡണ്ട്‌ എന്നീ പദവികൾ വഹിച്ച ശേഷം 2012 ൽ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് വിരമിച്ചു.

ഭാര്യ: മറിയാമ്മ ജോസഫ്, മക്കള്‍: റവ. മാത്യു ഫിന്നി, ലിസി, സണ്ണി,ലോവീസ്, എല്‍സന്‍.

You might also like