
ഡാലസ്സിലെ ആദ്യകാല മലയാളിയും കൊടുകുളഞ്ഞി സ്വദേശിയുമായ ജേക്കബ് വർഗീസ് അന്തരിച്ചു
ഡാളസ് :ഡാലസ്സിലെ ആദ്യകാല മലയാളിയും കൊടുകുളഞ്ഞി സ്വദേശിയുമായ വരിക്കേൽ ജേക്കബ് വർഗീസ് 70 (ജോസ്സി)നവംബർ മാസം അഞ്ചാം തീയതി കേരളത്തിൽ അന്തരിച്ചു. ഡാളസിൽ നിന്നും ഒരു മാസം മുൻപാണ് കേരളത്തിൽ എത്തിയത്. കഴിഞ്ഞ ആഴ്ചയുണ്ടായ വാഹനാപകടത്തിനെ തുടർന്നു ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 1974 അമേരിക്കയിലെത്തിയ അദ്ദേഹം ദീർഘകാലമായി ഡാളസ്സിൽ താമസിക്കുകയും 1998 രൂപീകൃതമായ സിഎസ്ഐ കോൺഗ്രിഗേഷൻ സ്ഥാപക അംഗവും വളരെക്കാലം സഭയുടെ നേതൃത്വം സ്ഥാനങ്ങൾ വഹിച്ച വ്യക്തിയായിരുന്നു. ഭാര്യ: ത്രേസ്യാമ്മ ജേക്കബ് (ഡാലസ് ) മക്കൾ: രോഷൻ, ജെസ്സൻ, ബ്ലെസ്സൻ മരുമക്കൾ:ലോറൻ(എല്ലാവരും യുഎസ് )