അധികാരപരിധിക്കു പുറത്തും ഹൈക്കോടതികള്‍ക്കും സെഷന്‍സ് കോടതികള്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിക്കാം: സുപ്രീംകോടതി

0

ന്യൂദല്‍ഹി: അധികാരപരിധിക്കു പുറത്ത് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലും ഹൈക്കോടതികള്‍ക്കും സെഷന്‍സ് കോടതികള്‍ക്കും പരിമിത മുന്‍കൂര്‍ ജാമ്യം അനുവദിക്കാമെന്ന് സുപ്രീംകോടതി.

സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ബെംഗളൂരുവിലെ സെഷന്‍സ് കോടതി പ്രതിയായ ഭര്‍ത്താവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി.

ഇതോടെ അന്യസംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസിലും മറ്റു സംസ്ഥാനങ്ങളിലെ ഹൈക്കോടതികള്‍ക്ക് വ്യവസ്ഥകളോടെ ഇടക്കാല സംരക്ഷണമെന്ന നിലയ്‌ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവും.

ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ബന്ധപ്പെട്ട സംസ്ഥാനത്തെ കോടതിയെ സമീപിക്കാന്‍ കഴിയാത്ത സാഹചര്യമെന്തെന്ന് പ്രതി കോടതിയെ ബോധ്യപ്പെടുത്തണമെന്ന് സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു. വ്യക്തിയുടെ ജീവിക്കാനുള്ള അവകാശം, സ്വാതന്ത്ര്യം, അന്തസ് എന്നിവ ഉറപ്പാക്കാനാണ് ഈ വിധിയെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

You might also like