ആഫ്രിക്കയുടെ വളർച്ചയ്ക്കായി കൈകോർക്കണം:മോൺസിഞ്ഞോർ ബാലസ്ട്രേരോ

0

ആഫ്രിക്കയിലെ സാമ്പത്തിക വികസനം: സാങ്കേതിക പ്രാധാന്യമുള്ള ആഗോള വിതരണ ശൃംഖല സ്വന്തമാക്കുവാനുള്ള  ആഫ്രിക്കയുടെ സാധ്യത എന്ന ശീർഷകത്തിൽ ജനീവയിൽ വച്ചു നടക്കുന്ന  ഐക്യരാഷ്ട്രസഭയുടെ ട്രേഡ് ആൻഡ് ഡെവലപ്‌മെന്റ് ബോർഡിന്റെ 74-ാമത് എക്‌സിക്യൂട്ടീവ് സമ്മേളനത്തിൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ സാമ്പത്തികവികസനത്തിനു ഊന്നൽ നല്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകൻ മോൺസിഞ്ഞോർ എത്തോറെ ബാലസ്ട്രേരോ പ്രസ്താവന നടത്തി

പ്രസ്താവനയിൽ ആഗോളതലത്തിലുള്ള ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ  വിവിധങ്ങളായ സുപ്രധാന സാധ്യതകളെ മോൺസിഞ്ഞോർ എടുത്തു കാണിക്കുന്നു.സുസ്ഥിര സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുക, മാന്യമായ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, കൂടാതെ ദാരിദ്ര്യത്തിനും അസമത്വത്തിനുമെതിരെ പോരാടുക എന്നിങ്ങനെ പല ആവശ്യങ്ങൾ ആഫ്രിക്കൻ ജനതയുടെ വളർച്ചയ്ക്കുവേണ്ടി പ്രസ്താവനയിൽ ഉൾക്കൊള്ളിച്ചുകൊണ്ട് ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ മേൽ തിരിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയെയും അടിവരയിട്ടു പറയുന്നു.

You might also like