പുതുവല്‍സരത്തിലെ ആദ്യ വാരാന്ത്യത്തില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ അപകടകരമായ കാലാവസ്ഥ തുടരുന്നു

0

ന്യൂയോര്‍ക്ക്: പുതുവല്‍സരത്തിലെ ആദ്യ വാരാന്ത്യത്തില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ അപകടകരമായ കാലാവസ്ഥ തുടരുന്നു. ശനിയാഴ്ച ചിലയിടങ്ങളില്‍ ആരംഭിച്ച ചുഴലിക്കാറ്റും വെള്ളപ്പൊക്കവും മഞ്ഞുവീഴ്ചയും ഞായറാഴ്ചയോടെ ശക്തിപ്രാപിച്ച് ലക്ഷക്കണക്കിന് ആളുകളെ ബാധിച്ചു. ഇവ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ചൊവ്വാഴ്ച രാവിലെ തെക്ക് ഭാഗങ്ങളില്‍ ശക്തമായ കാറ്റും ചുഴലിക്കാറ്റുകളും വീശിയടിച്ചു, അലബാമ, നോര്‍ത്ത് കരോലിന, ജോര്‍ജിയ എന്നിവിടങ്ങളിലെ മോശം കാലാവസ്ഥ കാരണം കുറഞ്ഞത് മൂന്ന് മരണങ്ങളെങ്കിലും ഉണ്ടായതായി അധികാരികളും പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്‌ലോറിഡ പാന്‍ഹാന്‍ഡില്‍ ഭാഗങ്ങളില്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു.

മോശം കാലാവസ്ഥയെത്തുടര്‍ന്ന് എഴുന്നൂറിലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി. കാലിഫോര്‍ണിയയില്‍ റോഡ് അപകടങ്ങള്‍ മൂലം I-80 താല്‍ക്കാലികമായി അടച്ചു. പതിമൂവായിരത്തിലേറെ ആളുകള്‍ വൈദ്യുതി തടസ്സം നേരിട്ടു. കനത്ത മഞ്ഞും മഴയും ശക്തമായ കാറ്റും ഡെലവെയര്‍, ഫിലഡല്‍ഫിയ, ന്യൂജഴ്‌സി എന്നി മേഖലകളിലുള്‍പ്പെടെ നദികളില്‍ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.ദൂരക്കാഴ്ച കുറയുമെന്നതിനാല്‍ ഡ്രൈവിങ് മുന്‍കരുതലുകളും വാഹനങ്ങളില്‍ എമര്‍ജന്‍സി കാര്‍ കിറ്റും ആവിശ്യസാധനങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

സ്‌കൂളുകള്‍ തുറക്കുന്നതോടെ ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും പ്രകൃതിക്ഷോഭങ്ങള്‍ ബാധിക്കും. ഇതേസമയം, വൈകിയെത്തിയ മഞ്ഞു വീഴ്ചയില്‍ ആഹ്‌ളാദഭരിതരായി സ്‌കീയിങ്ങിനും മറ്റുമുള്ള ഒരുക്കത്തിലുള്ളവരുമില്ലാതില്ല.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ശക്തമായ മഞ്ഞും കാറ്റും തുടരുന്നത്.  ചൊവ്വാഴ്ച കൊടുങ്കാറ്റ് 12 സംസ്ഥാനങ്ങളിലായി 418,000 വീടുകളിലും ബിസിനസ്സുകളിലും വൈദ്യുതി വിച്ഛേദിച്ചു.

ഫ്‌ളോറിഡയില്‍ വീശിയ ചുഴലിക്കാറ്റില്‍ വൈദ്യുതിവിതരണം തടസ്സപ്പെട്ടു. തെക്ക് വടക്കന്‍ കാരൊലൈന വരെ റോഡുകള്‍ മഞ്ഞുമൂടിയത് അപകടക സാധ്യത ഉയര്‍ത്തുന്നു. മാസച്യൂസെറ്റ്സിലും റോഡ് ഐലന്‍ഡിന്റെ ചില ഭാഗങ്ങളിലും ശൈത്യകാല കൊടുങ്കാറ്റ് മുന്നറിയിപ്പ് തുടരുകയാണ്. ഇവിടങ്ങളില്‍ പതിനാറായിരത്തിലേറെ ഉപയോക്താക്കള്‍ക്ക് വൈദ്യുതിയില്ല.

നോര്‍ത്ത് കരോലിന, സൗത്ത് വിര്‍ജീനിയ, ന്യൂജഴ്‌സി പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ച ശനിയാഴ്ച തുടങ്ങിയിരുന്നു. ന്യൂയോര്‍ക്ക്, പെന്‍സില്‍വാനിയ പ്രദേശങ്ങളില്‍ ചിലയിടങ്ങളില്‍ മഞ്ഞുവീഴ്ച ഒരടി കവിഞ്ഞു. ന്യൂ ഇംഗ്ലണ്ടിന്റെ ഭാഗങ്ങളിലും ന്യൂയോര്‍ക്കിന്റെ അപ്സ്റ്റേറ്റിലും പെന്‍സില്‍വേനിയയുടെ ചില ഭാഗങ്ങളിലും കനത്ത മഞ്ഞുവീഴ്ചാ മുന്നറിയിപ്പുണ്ടായിരുന്നു.

നെവാഡയിലും വെര്‍മോണ്ടിലും കനത്ത മഞ്ഞുവീഴ്ചയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. നെവാഡയില്‍ താഹോ തടാകത്തിന് ചുറ്റുമുള്ള പര്‍വതങ്ങള്‍ 20 ഇഞ്ച് വരെ മഞ്ഞ് വീഴ്ചയും 100 മൈല്‍ വേഗത്തില്‍ കാറ്റുമാണ് കാത്തിരിക്കുന്നതെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. മെയ്ന്‍ മേഖലയില്‍ ഒരടിവരെ മഞ്ഞുവീഴ്ചയുണ്ടായി. മണിക്കൂറില്‍ 35 മൈല്‍ വരെ വേഗതയില്‍ കാറ്റ് വീശുന്നതും ജനജീവിതത്തെ സാരമായി ബാധിച്ചു. പെന്‍സില്‍വേനിയയിലും ഹഡ്‌സണ്‍ വാലിയുടെടെയും ന്യൂ ഇംഗ്ലണ്ടിന്റെയും ചില ഭാഗങ്ങളിലും ശൈത്യകാല കാലാവസ്ഥ പ്രതികൂലമായേക്കും.

മിഡ് വെസ്റ്റ് സംസ്ഥാനങ്ങളില്‍ അടുത്ത രണ്ടു ദിവസത്തേക്കുകൂടി കനത്ത മഞ്ഞും ശക്തമായ കാറ്റും ഇത് അപകടകരമായ യാത്രാ സാഹചര്യങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ച മുതല്‍ ബുധനാഴ്ച വരെ കൊടുങ്കാറ്റിനു സാധ്യതയുണ്ടെന്നും ഇത് തീരമേഖലയില്‍ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നുമാണ് മറ്റൊരു കാലാവസ്ഥാ മുന്നറിയിപ്പ്. ടെക്‌സസ്, ലൂയിസിയാന, മിസിസിപ്പി, അലബാമ, ഫ്‌ളോറിഡ മേഖലകളില്‍ ശക്തമായ ഇടിമിന്നലിനും ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

You might also like