ജമ്മു കശ്മീരിലെ ആദ്യ കത്തോലിക്കാ മിഷനറി സ്‌കൂള്‍ അടച്ച് പൂട്ടല്‍ ഭീഷണിയില്‍

0

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ആദ്യത്തെ മിഷനറി സ്‌കൂള്‍ പാട്ടക്കരാര്‍ പുതുക്കാത്തതിനാല്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ജമ്മു-ശ്രീനഗര്‍ കത്തോലിക്കാ രൂപതയുടെ കീഴില്‍ 1905 ല്‍ ആരംഭിച്ച ബാരാമുള്ള സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളും സ്‌കൂളിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ആശുപത്രിയുടേയും പാട്ടക്കരാര്‍ പുതുക്കാനാണ് സര്‍ക്കാറിന്റെ കനിവ് തേടുന്നത്.

സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ 21.25 ഏക്കര്‍ സ്ഥലത്താണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 2.375 ഏക്കറിന്റെ ഒഴികെ പാട്ടക്കരാര്‍ 2018 ല്‍ അവസാനിച്ചു. പുതുക്കാനുള്ള അപേക്ഷ നല്‍കിയെങ്കിലും കരാര്‍ പുതുക്കി നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.

2022 ല്‍ വിദ്യാഭ്യാസ നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി അനുസരിച്ച് പാട്ടകരാര്‍ പുതുക്കാതെ സര്‍ക്കാര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്വകാര്യ സ്‌കൂളുകളും പൂട്ടണമെന്നുള്ള വ്യവസ്ഥ നിലനില്‍ക്കുന്നതാണ് മറ്റൊരു പ്രതിസന്ധി. 4000 വിദ്യാര്‍ഥികളാണ് ഇവിടെ വിദ്യാഭ്യാസം നടത്തി വരുന്നത്.

You might also like