നിരവധി പുരാവസ്തു തെളിവുകള്‍ കണ്ടെത്തി ജിദ്ദയിലെ ചരിത്രപട്ടണം

0

ജിദ്ദ : പ്രവാചകന്‍ മുഹമ്മദ് നബി മക്കയില്‍നിന്ന് ശത്രുക്കളുടെ ആമ്രകണത്തില്‍നിന്നും രക്ഷ തേടി മദീനയിലേക്ക് പാലായനം ചെയ്ത ഹിജ്റ കലണ്ടര്‍ പ്രകാരമുള്ള ആദ്യ രണ്ട് നൂറ്റാണ്ടുകളിലെ ഇസ്ലാമിക ഖിലാഫത്തു കാലത്തെ പുരാവസ്തു കെളിവുകള്‍ ശേഖരിച്ച് ജിദ്ദയിലെ ചരിത്രപടണമായ ബലദ്. 25,000-ഓളം പുരാവസ്തുക്കളുടെ ശകലങ്ങളാണ് ചരിത്ര ജിദ്ദ പ്രദേശത്ത് നിന്നും കണ്ടെത്തിയത്. കണ്ടെത്തിയ ചരിത്ര വസ്തുങ്ങള്‍ കൂടുതല്‍ പഠന വിധേയമാക്കും. സൗദി ഹെറിറ്റേജ് കമ്മീഷനും ജിദ്ദ ഹിസ്റ്റോറിക് ഡിസ്ട്രിക്റ്റ് പദ്ധതി വിഭാഗവുമാണ്(ജെഎച്ച്ഡിപി) ഇത് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

You might also like