യുഎഇയിലേക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കി ഇന്ത്യ

0

ദുബൈ : യുഎഇയിലേക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കി ഇന്ത്യ. 64,400 ടണ്‍ സവാളയാണ് യുഎഇയിലേക്കും ബംഗ്ലാദേശിലേക്കും കയറ്റുമതി ചെയ്യാന്‍ അനുവദിച്ചിരിക്കുന്നത്. 14,400 ടണ്‍ സവാളയാണ് യുഎഇയിലേക്ക് കയറ്റുമതി ചെയ്യാന്‍ ഇന്ത്യ അനുവദിച്ചിട്ടുള്ളത്. നാഷണല്‍ കോഓപ്പറേറ്റീവ് എക്സ്പോര്‍ട്ട്സ് വഴിയാണ് കയറ്റുമതി ചെയ്യുക. ഓരോ മൂന്നു മാസത്തിലും 3,600 ടണ്ണാണ് കയറ്റുമതി ചെയ്യുകയെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്‍റെ അറിയിപ്പില്‍ പറയുന്നു. 2023 ഡിസംബര്‍ ആദ്യമാണ് ഇന്ത്യ സവാള കയറ്റുമതി നിരോധിച്ചത്. 2024 മാര്‍ച്ച് 31 വരെയാണ് നിരോധനം പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാരിന്‍റെ പ്രത്യേക അനുമതിയുടെ അടിസ്ഥാനത്തില്‍ സവാള കയറ്റുമതി അനുവദിച്ചിരുന്നു. കയറ്റുമതിക്ക് താല്‍ക്കാലിക നിയന്ത്രണം വന്നതോടെ യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സവാള വില ഉയര്‍ന്നിരുന്നു. തുര്‍ക്കി, ഇറാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സവാളയാണ് ഗള്‍ഫ് രാജ്യങ്ങള്‍ ആശ്രയിച്ചിരുന്നത്.

You might also like