റ​ഷ്യ യു​ക്രെ​യ്നി​ൽ അ​ണ്വാ​യു​ധം പ്ര​യോ​ഗി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​താ​യി സൂ​ച​നയില്ല ; അമേരിക്ക

0

അമേരിക്ക : യു​ക്രെ​യ്‌​നി​ൽ അ​ണ്വാ​യു​ധം പ്ര​യോ​ഗി​ക്കാ​ൻ റ​ഷ്യ ത​യാ​റാ​ണെ​ന്ന​തി​ന് സൂ​ച​ന​ക​ളൊ​ന്നു​മി​ല്ലെ​ന്ന് അ​മേ​രി​ക്ക. റ​ഷ്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​നും പ​ര​മാ​ധി​കാ​ര​ത്തി​നും ഭീ​ഷ​ണി ഉ​ണ്ടാ​യാ​ൽ അ​ണ്വാ​യു​ധം പ്ര​യോ​ഗി​ക്കാ​ൻ മ​ടി​ക്കി​ല്ലെ​ന്നു റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പു​ടി​ൻ പ​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് വൈ​റ്റ്ഹൗ​സ് പ്ര​തി​ക​ര​ണം ന​ട​ത്തി​യ​ത്. റ​ഷ്യ, യു​ക്രെ​യ്നി​ൽ അ​ണ്വാ​യു​ധം പ്ര​യോ​ഗി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്നു എ​ന്ന​തി​ന്‍റെ സൂ​ച​ന​ക​ളൊ​ന്നും ത​ങ്ങ​ൾ ക​ണ്ടി​ട്ടി​ല്ലെ​ന്ന് യു​എ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രീ​ൻ ജീ​ൻ പി​യ​റി പ​റ​ഞ്ഞു. പ്ര​കോ​പ​ന​മോ ന്യാ​യീ​ക​ര​ണ​മോ കൂ​ടാ​തെ യു​ക്രെ​യ്‌​നെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച​ത് റ​ഷ്യ​യാ​ണ്. റ​ഷ്യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ജ​ന​ങ്ങ​ളെ​യും പ്ര​ദേ​ശ​ത്തെ​യും സം​ര​ക്ഷി​ക്കാ​ൻ യു​ക്രെ​യ്ൻ ശ്ര​മി​ക്കു​മ്പോ​ൾ ത​ങ്ങ​ൾ അ​വ​രെ പി​ന്തു​ണ​യ്ക്കു​ന്ന​ത് തു​ട​രു​മെ​ന്നും പി​യ​റി പറഞ്ഞു.

You might also like