കുവൈത്തിൽ പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാർക്ക് മാർഗനിർദേശവുമായി ഇന്ത്യൻ എംബസി

0

കുവൈത്ത് സിറ്റി: കുവൈത്ത് സർക്കാർ  പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാർക്ക് മാർഗനിർദേശവുമായി ഇന്ത്യൻ എംബസി.   പാസ്‌പോർട്ട് നഷ്‌ടപ്പെട്ട്  എമർജൻസി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന  ഇന്ത്യൻ പൗരന്മാർ, ബന്ധപ്പെട്ട അപേക്ഷാ ഫോമുകൾ പൂരിപ്പിച്ച് ആവശ്യമായ ഫീസ്  സഹിതം രേഖകൾ ബിഎൽഎസ് കോൺസുലാർ ആപ്ലിക്കേഷൻ സെന്‍ററുകളിൽ നൽകണം. കുവൈത്തിലെ 3 ബി എൽ എസ് സെന്‍ററുകളിലും അപേക്ഷ ഫോം സ്വീകരിക്കും. നിലവിൽ എംബസിയിൽ നിന്ന് ടോക്കണുകൾ നേടിയിട്ടുള്ളവർ ടോക്കണിൽ പറഞ്ഞിരിക്കുന്ന തീയതിയിൽ ബിഎൽഎസ് സെന്‍ററുകൾ സന്ദർശിച്ച്   പൂരിപ്പിച്ച ഇ സി ഫോമുകൾക്കൊപ്പം  ഫീ സഹിതം  അപേക്ഷ സമർപ്പിക്കാനാണ് നിര്‍ദേശം.

മാർച്ച്  21 മുതൽ ഏപ്രിൽ 8 വരെയുള്ള എല്ലാ ടോക്കണുകളും ഇതിനകം ബുക്ക് ചെയ്തിട്ടുള്ളതിനാൽ, ഈ കാലയളവിൽ  ടോക്കൺ ഉള്ളവർക്ക്   മാത്രമേ ബിഎൽഎസ് സെന്‍ററുകളിൽ സേവനം ലഭിക്കുകയുള്ളു. അപേക്ഷ സമർപ്പിച്ചതിന് ശേഷം, അപേക്ഷകൻ അടുത്ത പ്രവൃത്തി ദിവസം ബി എൽ എസ്  നൽകുന്ന  നിർദ്ദിഷ്‌ട സമയത്ത് അഭിമുഖത്തിനും ഇസികളുടെ ശേഖരണത്തിനും ആയി  എംബസിയിൽ എത്തണം.

You might also like